BUSINESS

വീട്ടിൽ നെറ്റില്ല; മകളുടെ പരാതിയിൽ നിന്ന് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിലേക്ക്, ജിയോയുടെ പിറവിക്ക് പിന്നിലെ കഥ


ഇന്ത്യയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പന നടത്താൻ റിലയൻസ് ജിയോ ഒരുങ്ങുമ്പോൾ ആ കമ്പനിയുടെ പിറവിക്ക് പിന്നിൽ യാദൃശ്ചികതയുടെ ചില നിഴലാട്ടങ്ങളുണ്ട്. ഇന്റർനെറ്റിന് സ്പീഡ് കുറവാണെന്ന മകളുടെ പരാതി കേട്ട മുകേഷ് അംബാനിയെന്ന ബിസിനസ് മഹാരഥിയുടെ കരുനീക്കങ്ങളുണ്ട്. ഇന്ത്യൻ ടെലികോം വിപണിയിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ച്, ഇന്റർനെറ്റിന്റെ ജനാധിപത്യവൽക്കരണം സാധ്യമാക്കിയ ജിയോ ഇന്ന് വീണ്ടും ചർച്ചകളിൽ നിറയുകയാണ്.ജിയോയുടെ പിറവി2016ൽ ലോഞ്ച് ചെയ്ത ജിയോ കോടിക്കണക്കിന് ഇന്ത്യക്കാരുടെ മൊബൈൽ ഡാറ്റ ഉപയോ​ഗത്തിൽ വിപ്ലവമാണ് സൃഷ്ടിച്ചത്. എന്നാൽ എങ്ങനെ ജിയോ ഉണ്ടായി? ഈ ചോദ്യത്തിനുത്തരമാണ് കൗതുകകരം. മുകേഷ് അംബാനി തന്നെയാണ് ജിയോ എന്ന ബ്രാൻഡിന്റെ തുടക്കത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.മുകേഷ് അംബാനിയുടെ മകളായ ഇഷ അംബാനി യേൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലം. ഒരിക്കൽ വീട്ടിലെത്തിയ ഇഷ തന്റെ കോഴ്സ് വർക്ക് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. എന്നാൽ വീട്ടിലെ ഇന്റർനെറ്റ് കണക്ഷന് വേ​ഗത വളരെ കുറവായിരുന്നത് അസൈൻമെന്റ് സമർപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ടാക്കി. ഇഷയുടെ ഈ പരാതി ശ്രദ്ധിച്ചത് മുകേഷ് അംബാനിയാണെന്ന ഇടത്താണ് ഇന്ത്യയുടെ ടെലികോം- ഇന്റർനെറ്റ് ചരിത്രം വഴി മാറുന്നത്.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഡംബര ഭവനത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഒരു പ്രശ്നമാണെന്നിരിക്കെ രാജ്യത്തിന്റെ ബാക്കിയിടങ്ങളിൽ സ്ഥിതി എന്തായിരിക്കും? അതെ, പ്രശ്നങ്ങളിൽ അവസരം തേടുന്ന മുകേഷ് അംബാനിയുടെ ബിസിനസ് ബുദ്ധി ഇവിടെ ഉണരുകയാണ്. ടെലികോം ബിസിനസ്, വോയിസ് എന്നതിൽ നിന്ന് ഡാറ്റ & ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങളിലേക്ക് അതിവേ​ഗം ചുവടു മാറുന്നതായി അംബാനി തിരിച്ചറിഞ്ഞുഇതോടെ റിലയൻസ്, 4G മാത്രം ലഭ്യമാക്കുന്ന നെറ്റ് വർക്കുമായി അവതരിക്കുകയാണ്. ഇത്തരത്തിലാണ് ജിയോ പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ഡാറ്റ ചെലവ്, പരിമിതമായ സ്മാർട് ഫോൺ ലഭ്യത എന്നിവയുള്ള 2011 കാലഘട്ടത്തിലാണ് റിലയൻസ് തങ്ങളുടെ ടെലികോം ബിസിനസ് വികസനം ആരംഭിക്കുന്നത്. 2016 സെപ്റ്റംബറിൽ ജിയോ ലോഞ്ച് ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ 4G LTE മാത്രം ലഭ്യമാകുന്ന നെറ്റ് വർക്കാണ് അവതരിപ്പിച്ചത്വളരുന്ന ജിയോസൗജന്യ വോയിസ് കോളുകളും, കുറഞ്ഞ ചെലവിലുള്ള ഡാറ്റയും നൽകി ജിയോ ഇന്ത്യൻ ടെലികോം വിപണിയിൽ പ്രകമ്പനങ്ങൾ തീർത്തു. ഇതോടെ ആ സമയത്തുണ്ടായിരുന്ന പല മുൻനിര ടെലികോം കമ്പനികളും നാമാവശേഷമാവുകയോ, പരസ്പരം ലയിക്കുകയോ ചെയ്തു.പിന്നീട് ഡിജിറ്റൽ സർവീസ്, എന്റർടെയിൻമെന്റ്, കൊമേഴ്സ്, ഫിനാൻഷ്യൽസ് തുടങ്ങിയ മേഖലകളിലേക്ക് ജിയോ പടർന്നു പന്തലിച്ചു. നിലവിൽ 533.3 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്ഇതേ ജിയോയാണ് ഇപ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒ നടത്താൻ ഒരുങ്ങുന്നത്. അംബാനിയുടെ വീട്ടിലെ ഒരു സംഭാഷണം ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിന് കാരണമായി എന്നതാണ് അപ്പോഴും ഹൈലൈറ്റ്.


Read News

Back to top button