NEWS

സൈനികർക്ക് ഉപകാരപ്രദം, തോക്ക് കണ്ടാലുടൻ അടയും; ‌അയേൺമാൻ ഹെൽമറ്റ് വികസിപ്പിച്ച് വിദ്യാർഥികൾ


കോഴിക്കോട് ∙ തോക്ക് കണ്ടാലുടൻ തനിയെ അടയുന്ന ഹെൽമറ്റുമായി എൻഐടി വിദ്യാർഥികൾ. മൂന്നാം വർഷ വിദ്യാർഥികളായ സോജിത് ടിജുവും എസ്.ശ്രീഅഭിരാമുമാണ് എൻഐടിയിലെ തത്വ ടെക്നോഫെസ്റ്റിൽ ‘അയേൺമാൻ’ ഹെൽമറ്റ് രൂപകൽപന ചെയ്തു നിർമിച്ച് ഇന്നവെക്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം (10,000 രൂപ) നേടിയത്.രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ൽ പരം ടീമുകളാണ് ഇന്നവെക്സ് വിഭാഗത്തിൽ മത്സരിച്ചത്. സാങ്കൽപിക സൂപ്പർ ഹീറോ അയേൺമാനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു മെക്കട്രോണിക്സ് ഹെൽമറ്റ് വികസിപ്പിച്ചതെന്നു സോജിത് ടിജു പറഞ്ഞു.


Fashion ⏭️

Back to top button