NEWS
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കൊച്ചിയിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം; സിറ്റിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

കൊച്ചി ∙ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ 2 വരെയും വൈകിട്ട് 4 മുതൽ 6 വരെയും നഗരത്തിൽ ദേശീയപാത 544, കളമശേരി എസ്സിഎംഎസ് മുതൽ ടിവിഎസ് ജംക്ഷൻ വരെയും മെഡിക്കൽ കോളജ് റോഡിൽ എച്ച്എംടി ജംക്ഷൻ മുതൽ തോഷിബ ജംക്ഷൻ വരെയും സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. കൊച്ചി സിറ്റി പരിധിയിൽ നാളെ സമ്പൂർണ ഡ്രോൺ നിയന്ത്രണവുമുണ്ട്.∙ ആലുവയിൽ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പറവൂർ കവലയിൽ നിന്നു വലത്തോട്ട് തിരിഞ്ഞ് യുസി കോളജ് ജംക്ഷനിൽ എത്തി ഇടത്ത് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി ചേരാനല്ലൂർ ജംക്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് എത്തണം.∙ കളമശേരി എച്ച്എംടി ജംക്ഷനിൽ നിന്നു സീപോർട്ട് എയർപോർട്ട് വഴി തോഷിബ ജംക്ഷനിലേക്കുള്ള വാഹനങ്ങൾ നേരെ മെഡിക്കൽ കോളജ് റോഡ് വഴിയും, തോഷിബ ജംക്ഷനിൽ നിന്നു സീപോർട്ട്– എയർപോർട്ട് റോഡ് വഴി യാത്ര തുടരുന്ന വാഹനങ്ങൾ വള്ളത്തോൾപ്പടി ജംക്ഷനിൽ നിന്ന് ഇടപ്പള്ളി – പൂക്കാട്ടുപടി റോഡ്, ഒലിമുഗൾ ജംക്ഷനിൽ നിന്ന് കെബിപിഎസ് ഭാഗം, ജില്ലാ പഞ്ചായത്ത് ഓഫിസ് ജംക്ഷനിൽ നിന്ന് കെബിപിഎസ് ഭാഗം, കാക്കനാട് സിഗ്നൽ ജംക്ഷനിൽനിന്ന് ഐഎംജി എന്നിവിടങ്ങളിലേക്കു തിരിഞ്ഞു പോകണം. സീപോർട്ട് എയർപോർട്ട് റോഡ് വഴി തൃപ്പൂണിത്തുറ ഭാഗത്തേക്കു യാത്ര തുടരുന്ന വാഹനങ്ങൾ ചിത്രപ്പുഴ പാലം വഴി പോകണം.
Fashion ⏭️


