NEWS
സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായിക്കും റിയാസിനുമെതിരെ കേസെടുത്തു; നിർണായക നീക്കവുമായി ഇ.ഡി.

കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രണ്ട് ഇസിഐആർ (എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ആണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെ ഇരുവർക്കുമെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡിയുടെ നിർണായക നീക്കം. ള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡിക്ക് നേരിട്ട് അന്വേഷണം നടത്തണമെങ്കിൽ അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരമോ ഉള്ള ഒരു കേസ് (ഷെഡ്യൂൾഡ് ഒഫൻസ്) ഒരു സംസ്ഥാന ഏജൻസി റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിജിലൻസിന്റെ രണ്ട് എഫ്ഐആറുകളിലൂടെ ഇ.ഡിക്കു മുന്നിലുണ്ടായിരുന്ന ഈ നിയമതടസം മാറിക്കിട്ടി.
Fashion ⏭️




