NEWS
കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കന് മരിച്ചു

കോഴിക്കോട് ∙ കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റിയിൽ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. മുള്ളൻകുന്നിലെ അബ്ദുല്ല പൂക്കാടൻ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ബന്ധുവിന്റെ കൃഷിയിടത്തിൽ നിന്നും അടയ്ക്ക പറിക്കുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ ഉടനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
Fashion ⏭️




