BUSINESS
ചൈന തട്ടിയെടുക്കുന്ന റഷ്യൻ ഇന്ധനം; ഇന്ത്യയുടെ ഇറക്കുമതിയിൽ 29% ഇടിവ്, വെനസ്വേലയിൽ പുത്തൻ പ്രതീക്ഷകൾ

ചൈനയുടെ വമ്പൻ പർച്ചേസിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ഇന്ധന വരവ് കുറയുന്നു. 2026 സെപ്റ്റംബറിൽ, ജൂലൈയിലെ ഉയരത്തിൽ നിന്ന് 29% ഇടിവാണ് ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്. ചൈനയുടെ പർച്ചേസ് സപ്ലൈ കുറച്ചു നിർത്തിയത് ഇതിന് ഒരു കാരണമാണ്.ചില കണക്കുകൾസെപ്റ്റംബർ മാസത്തിൽ ഇന്ത്യ പ്രതിദിനം ഏകദേശം 1.82 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയിരിക്കുന്നത്. ഇക്കാലയളവിൽ ചൈന പ്രതിദിനം 1.49 ദശലക്ഷം ബാരൽ ക്രൂഡ് ഇറക്കുമതിയാണ് നടത്തിയിരിക്കുന്നതെന്ന് ഷിപ് ട്രാക്കിങ് പ്ലാറ്റ്ഫോമായ കെപ്ലർ ഡാറ്റ വ്യക്തമാക്കുന്നു.അതേ സമയം ഇന്ത്യ, 2026 ജൂണിൽ 2.6 ദശലക്ഷം ബാരൽ, ജൂലൈയിൽ 2.57 ദശലക്ഷം ബാരൽ, ആഗസ്റ്റിൽ 2.02 ദശലക്ഷം ബാരൽ എന്നിങ്ങനെ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തിയിരുന്നു. ജൂലൈയിലെ നിലവാരത്തിൽ നിന്നും ഇത്തരത്തിൽ ഏകദേശം 29% ഇടിവാണ് ഇന്ധന ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്.ചൈനയുടെ കിടമത്സരംഇന്ത്യയുടെ പർച്ചേസിലുണ്ടായ ഇടിവ് യു.എസിന്റെ താരിഫ് എന്ന ഒറ്റക്കാരണം കൊണ്ട് ഉണ്ടായതല്ലെന്ന് കെപ്ലർ (മോഡലിങ്) സീനിയർ മാനേജർ സുമിത് റിതോലിയ ചൂണ്ടിക്കാട്ടുന്നു. സപ്ലൈയിലുണ്ടായ കുറവും, ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ കിടമത്സരവും ഇതിൽ പ്രധാന പങ്കു വഹിച്ചതായി അദ്ദേഹം പറഞ്ഞു.സമീപ മാസങ്ങളിലായി ചൈനയിലെ എണ്ണക്കമ്പനികൾ കൂടുതലായി റഷ്യൻ ഇന്ധന ഇറക്കുമതി നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇറാനിയൻ ക്രൂഡ് ഓയിലിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന വെനസ്വേല ക്രൂഡ്ഏതാനും വർഷങ്ങൾക്ക് മുമ്പ് വെനസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് വൻ തോതിൽ ക്രൂഡ് ഇറക്കുമതി നടന്നിരുന്നു. പിന്നീട് യു.എസ് വിലക്കുകൾ വന്നതോടെ ഇത് നിലച്ച മട്ടായി. എന്നാൽ നിലവിൽ വിലക്കുകൾ നീങ്ങിയതോടെ വീണ്ടും വെനസ്വേലയുടെ ഹെവി ക്രൂഡ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്ന കാഴ്ച്ചയാണുള്ളത്.2026 ആഗസ്റ്റിൽ 250,000 ബാരൽ വെനസ്വേലൻ ക്രൂഡാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്. തൊട്ടടുത്ത സെപ്റ്റംബർ മാസത്തിൽ ഇത് 257,000 ബാരലുകളായി വർധിച്ചു. ഹെവി ക്രൂഡ് ശുദ്ധീകരിക്കാനുള്ള ശേഷി തങ്ങളുടെ ജാംനഗർ റിഫൈനറിക്കുള്ളതിനാൽ റിലയൻസ് വൻ തോതിൽ വെനസ്വേലയിലെ ക്രൂഡ് വാങ്ങിക്കൂട്ടുന്നത് ഇറക്കുമതി ഉയർന്നു നിൽക്കാൻ ഒരു പ്രധാന കാരണമാണ്.ഒരു ഭാഗത്ത് ചൈനയിൽ നിന്നുള്ള മത്സരം വർധിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിദ്ധ്യവൽക്കരിക്കാൻ ഇന്ത്യൻ എണ്ണക്കമ്പനികൾ നിതാന്ത ശ്രദ്ധ പുലർത്തുന്നുമുണ്ട്.
Read News




