NEWS
ട്രംപ് പോയിട്ട് അടുത്തയാൾ വരട്ടെ, എന്നിട്ടാകാം ചർച്ചയെന്ന് ഇറാൻ, യുഎസിന് എണ്ണയിൽ ‘1983’ ഷോക്ക്, തീവിലയിലേക്ക് ക്രൂഡോയിലും സ്വർണവും

ഇറാനും യുഎസും തമ്മിലെ യുദ്ധം ഉടനെങ്ങും തീരില്ലെന്ന സൂചനയുമായി പരസ്പരമുള്ള വാക്പോര് അതിരൂക്ഷം. അനിശ്ചിതത്വം അവസരമാക്കി ക്രൂഡോയിൽ വില കത്തിക്കയറുകയാണ്. ഓഹരി വിപണികളിൽ നെഞ്ചിടിപ്പ് കൂടി. സ്വർണവിലയും കുതിച്ചുകയറ്റം ആരംഭിച്ചു.പശ്ചിമേഷ്യയിലെ ആക്രമണങ്ങളിൽ നിരവധിപേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഇറാൻ നഷ്ടപരിഹാരം നൽകണണെന്ന് ട്രംപ് ആവശ്യപ്പെട്ടതാണ് പുതിയ വഴിത്തിരിവ്. ഇനിയുള്ള വെടിനിർത്തൽ ചർച്ചകളിൽ ഇതൊരു പ്രധാന വിഷയമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.അമേരിക്കയ്ക്കുമേൽ ‘ഉപരോധബാധ’ കയറിയിരിക്കുകയാണെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ഖഖായി എക്സിൽ പരിഹസിച്ചത്. യുദ്ധത്തിൽ തോൽക്കുമ്പോൾ ഉപരോധ പ്രഖ്യാപനങ്ങളുമായി വരുന്നത് അമേരിക്കയുടെ പതിവുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു.
Fashion ⏭️


