മുട്ടയെന്ന് കരുതി പാമ്പ് വിഴുങ്ങിയത് ഗോൾഫ് പന്തുകൾ; ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു, വീഡിയോ

വീഡിയോയിൽ നിന്ന്
മൂന്ന് ഗോൾഫ് പന്തുകൾ വിഴുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി അമേരിക്കയിലെ വെറ്റിനറി ഡോക്ടർമാർ. ശസ്ത്രക്രിയ നടത്താതെ തന്നെ പന്ത് പുറത്തെടുത്തതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെക്സസിലെ സാൻ അന്റോണിയോയിലെ സൗത്ത് ടെക്സസ് ഏവിയൻ ആൻഡ് എക്സോട്ടിക് ആശുപത്രിയിലാണ് സംഭവം നടന്നത്.
സെപ്തംബർ 22ന് ആശുപത്രിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. ശക്തമായ മരുന്ന് നൽകി പാമ്പിനെ മയക്കിക്കിടത്തിയശേഷമാണ് ഡോക്ടർമാർ ചികിത്സ ആരംഭിച്ചത്. ശരീരത്തിനുള്ളിൽ കുടുങ്ങിയ ഗോൾഫ് പന്തുകൾ പിന്നിൽ നിന്നും വളരെ ശ്രദ്ധയോടെ കൈകൊണ്ട് നീക്കി ഒന്നിന് പിന്നാലെ ഒന്നായി വായിലൂടെ പുറത്തെത്തിക്കുന്നത് വീഡിയോയിൽ കാണാം.
‘ഈ പാമ്പ് എങ്ങനെയോ മൂന്ന് ഗോൾഫ് പന്തുകൾ വിഴുങ്ങിപ്പോയി. ഭാഗ്യവശാൽ ശസ്ത്രക്രിയ വേണ്ടിവന്നില്ല. പാമ്പിനെ മയക്കിക്കിടത്തിയശേഷം ഞങ്ങളുടെ സംഘത്തിന് വളരെ ശ്രദ്ധയോടെ മൂന്ന് ഗോൾഫ് ബോളുകളും പുറത്തെടുത്തു. ഇതൊരു അപൂർവമായ കേസാണ്’- വീഡിയോയിൽ ആശുപത്രി അധികൃതർ കുറിച്ചു. പാമ്പ് എങ്ങനെയാണ് ഗോൾഫ് പന്തുകൾ വിഴുങ്ങിയതെന്ന് വ്യക്തമല്ല. മുട്ടകളാണെന്ന കരുതിയാകും പാമ്പ് പന്ത് വിഴുങ്ങിയതെന്ന് വീഡിയോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
English Summary
Veterinary doctors in Texas rescued a snake that had swallowed three golf balls. At South Texas Avian and Exotic Hospital in San Antonio, doctors sedated the snake and carefully removed all three balls through its mouth without performing surgery.
RELATED TOPICS: SNAKE SWALLOWS GOLF BALLS, TEXAS SNAKE RESCUE, VETERINARY DOCTORS, GOLF BALLS, SNAKE TREATMENT
News ⏭️




