NEWS
ബംഗാൾ എസ്ഐആർ: ഉദ്യോഗസ്ഥരുടെ എതിർപ്പും അവഗണിച്ചു; പറഞ്ഞിട്ടും കേട്ടില്ല

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി കരടുവോട്ടർപട്ടികയിൽനിന്നു വോട്ടർമാരെ നീക്കംചെയ്യുന്ന രീതിക്കെതിരെ ബംഗാളിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന കഴിഞ്ഞവർഷം ഡിസംബറിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഡിസംബർ 24ന് അയച്ച കത്തിലാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ (ഇആർഒ) അധികാരത്തെ മറികടന്ന് പേരുകൾ ഒഴിവാക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയത്. ഇതേ വിഷയം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിലെ കമ്മിഷണർമാരായ സുഖ്‌ബിർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച വിവരം ഏതാനും ദിവസം മുൻപു പുറത്തുവന്നിരുന്നു.ബംഗാളിലെ ഇആർഒ, ബിഎൽഒ തലത്തിലുള്ള ഉദ്യോഗസ്ഥരെല്ലാം ഉൾപ്പെടുന്ന സംഘടനയായ ഡബ്ല്യുബിസിഎസ് (എക്സിക്യൂട്ടീവ്) ഓഫിസേഴ്സ് അസോസിയേഷൻ അയച്ച കത്ത് ഇന്നലെ തൃണമൂൽ എംപി മഹുവ മൊയ്ത്ര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
Fashion ⏭️




