NEWS
ഇന്ത്യയുടെ എസ്400 കണ്ടെത്താൻ പാക് ചാരന്മാരും സ്ലീപ്പര്‍ സെല്ലുകളും; ‘സുദർശന ചക്ര’ പാക്കിസ്ഥാന്റെ പേടിസ്വപ്നം

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ അജയ്യമായ കരുത്തിന് മുന്നിൽ പാക്കിസ്ഥാൻ എത്രമാത്രം ഭയപ്പെടുന്നുവെന്ന് വെളിപ്പെടുത്തുന്ന നിർണായക വിവരങ്ങൾ പുറത്ത്. ‘ഓപ്പറേഷൻ സിന്ദൂർ’ കാലയളവിൽ ഇന്ത്യയുടെ കരുത്തുറ്റ എസ്400 (S400) മിസൈൽ പ്രതിരോധ സംവിധാനം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പാക്കിസ്ഥാൻ കിണഞ്ഞുശ്രമിച്ചിരുന്നുവെന്ന് എയർ മാർഷൽ ജീതേന്ദ്ര മിശ്ര വ്യക്തമാക്കി. ഇതിനായി രാജ്യത്തിനകത്ത് സ്ലീപ്പർ സെല്ലുകളെയും ചാരന്മാരെയും പാകിസ്ഥാൻ സജീവമാക്കിയിരുന്നുവെന്നാണ് കഴിഞ്ഞദിവസം അദ്ദേഹം എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.എന്തുകൊണ്ട് എസ്400 ഇന്ത്യയ്ക്ക് നിർണ്ണായകമാകുന്നു? ഇന്ത്യയുടെ മറ്റ് വ്യോമപ്രതിരോധ കവചങ്ങൾ
Fashion ⏭️


