NEWS
വിമാന ജീവനക്കാരെയും പൊലീസിനെയും നഴ്സിനെയും ആക്രമിച്ചു: നടി സെൽമ ബ്ലെയർ അറസ്റ്റിൽ

ന്യൂയോർക്ക് ∙ വിമാന ജീവനക്കാരെയും പൊലീസിനെയും നഴ്സിനെയും ആക്രമിച്ചെന്ന കേസിൽ പ്രശസ്ത ഹോളിവുഡ് നടി സെൽമ ബ്ലെയർ (54) അറസ്റ്റിൽ. ലൊസാഞ്ചലസിൽനിന്നുള്ള യാത്രയ്ക്കിടെ 2 ജീവനക്കാരെ നടി മർദിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് ന്യൂയോർക്കിൽ വിമാനമിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും നടി ചവിട്ടിയതായി പൊലീസ് പറയുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ നഴ്സിനും മർദനമേറ്റു. ഇതിനുമുൻപും വിമാനയാത്രയ്ക്കിടെ നടി പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ക്രൂവൽ ഇന്റൻഷൻസ്, ലീഗലി ബ്ലോണ്ട്, ഹെൽബോയ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സെൽമ.
Fashion ⏭️




