NEWS
മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: കേസെടുത്ത് ഇ.ഡി

കൊച്ചി∙ മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (ഫെമ) കേസെടുത്തു. വിദേശത്തേക്ക് 126 കോടിരൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് കേസ്.അർജന്റീന വിഷയത്തിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ കഴിഞ്ഞവർഷം ഇ.ഡി. സ്പോൺസർക്കെതിരെ പരിശോധനകൾക്കു തുടക്കമിട്ടിരുന്നെങ്കിലും മറ്റ് ഏജൻസികൾ എഫ്ഐആർ റജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. ഫെമ ലംഘനങ്ങളിൽ ഇ.ഡിക്ക് നേരിട്ടു കേസെടുക്കാനാകും.വഞ്ചനക്കുറ്റമടക്കം സ്പോൺസർക്കെതിരായ 19 കേസുകളുടെ വിശദാംശങ്ങൾ പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നു. ഫിഫയുടെ അനുമതി ലഭിക്കും മുൻപേ മെസ്സി വരുമെന്ന പ്രഖ്യാപനം സ്പോൺസർ നടത്തിയത് സ്വന്തം പ്രമോഷനുവേണ്ടിയാണെന്ന് സംശയിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Fashion ⏭️


