ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

പ്രതീകാത്മകചിത്രം
ഇടുക്കി: ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. യാത്രക്കാരുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
English Summary
A person was killed after a car carrying three people from Thiruvananthapuram plunged into a stream at Elappara in Idukki on Thursday morning. The injured were rushed to the Peerumedu Taluk Hospital for treatment, where one person remains in critical condition. The identities of the victims have not yet been released, and further details are awaited.


