NEWS

ആൽപ്പാറ വ്യൂ പോയിന്റിൽ ഫോട്ടോ എടുത്തു മടങ്ങുന്നതിനിടെ പാറയിൽ നിന്നും തെന്നി വീണു; യുവാവിന് ദാരുണാന്ത്യം


തൊടുപുഴ ∙ പാൽക്കുളംമേടിനു സമീപം ആൽപ്പാറ വ്യൂ പോയിന്റിൽ ഫോട്ടോ എടുത്തു മടങ്ങുന്നതിനിടെ പാറയിൽ നിന്നും തെന്നി വീണ് യുവാവ് മരിച്ചു. ആൽപ്പാറ സ്വദേശി വെട്ടിക്കൽ ആൽബിൻ ദേവസ്യ (27) ആണ് മരിച്ചത്. ഇന്ന് രാവിലെ  എഴ് മണിയോടെ ആയിരുന്നു സംഭവം. ആൽബിനും സുഹൃത്തുക്കളും ബന്ധുക്കളുമായ മറ്റ് രണ്ട് പേരും ചേർന്നാണ് ഫോട്ടോ എടുക്കാനായി പുറപ്പെട്ടത്. ഫോട്ടോ എടുത്ത് തിരിച്ച് ഇറങ്ങി വരുന്നതിനിടെ പാറയിലൂടെയാണ് ആൽബിൽ ഇറങ്ങിയതെന്ന്  സുഹൃത്തുക്കൾ പറഞ്ഞു.ഇടുക്കിയിൽ നിന്നും ഫയർഫോഴ്സും കളത്തിക്കുഴി പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഗുരുതര പരുക്കേറ്റ ആൽബിനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.


Fashion ⏭️

Back to top button