NEWS
‘നീ പോടാ പൂക്കി മോനേ’ ബാനർ വിവാദം: മുഖ്യമന്ത്രിയുടെ സൽപ്പേരിനു കളങ്കം വരുത്തിയെന്ന് കെഎസ്യു, പൊലീസിൽ പരാതി

കൊല്ലം ∙ മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ബാനർ സ്ഥാപിച്ചതിൽ എസ്എഫ്ഐക്കെതിരെ പൊലീസിൽ പരാതി നൽകി കെഎസ്യു. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. ബാനർ മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുകയും പ്രതിച്ഛായയ്ക്കും സൽപ്പേരിനും കളങ്കം വരുത്തുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. അടിയന്തര നടപടി ഇക്കാര്യത്തിലുണ്ടാകണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു. ചവറയിലെ ഗുഹാനന്ദപുരം സ്കൂളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ ബാനർ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് വി.ടി.ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ ബാനറിനെ ന്യായീകരിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്യു ഔദ്യോഗികമായി പരാതി നൽകിയത്.
Fashion ⏭️




