NEWS
പേട്രിയട്ട് സംവിധാനം ‘ഗൾഫിലേക്ക് പോയി’; റഷ്യൻ മിസൈലുകൾ പ്രതിരോധിക്കാനാകാതെ യുക്രെയ്ൻ

കീവ് ∙ യുക്രെയ്‍ൻ രാവിനെ നീറും പകലാക്കി റഷ്യയുടെ മിസൈൽ, ഡ്രോൺ പ്രഹരം; തലസ്ഥാനമായ കീവിൽ 17 പേരുൾപ്പെടെ ആകെ 21 മരണം. നാൽപതിലേറെപ്പേർക്ക് പരുക്കേറ്റു. പ്രമുഖ റീട്ടെയ്ൽ കമ്പനികളുടെ വെയർഹൗസുകളിലും ലോജിസ്റ്റിക് കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണമേറെയും.കീവിലെ ബ്രോവറിയിലുള്ള റെയിൽവേ സ്റ്റേഷനിലും മിസൈൽ പതിച്ചു. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ഉണ്ടായിരുന്നെങ്കിൽ മരണവും നാശനഷ്ടവും ഒഴിവാക്കാനാകുമായിരുന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യയ്ക്കെതിരെ പോരാടാൻ യുഎസ് ഉൾപ്പെടെ സഖ്യരാഷ്ട്രങ്ങൾ യുക്രെയ്നിന് ആയുധസഹായം നൽകുന്നത് ഗണ്യമായി കുറഞ്ഞിരിക്കെയാണ് സെലെൻസ്കി ഇക്കാര്യം എടുത്തുപറഞ്ഞത്.
Fashion ⏭️


