CINEMA

ലിജോ പെല്ലിശേരിയുടെ ഹിന്ദി ചിത്രം പാക്കപ്പ്

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം ദിൽകഷി ​മും​ബ​യി​ൽ​ ​പാക്കപ്പ്.​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​ൻ​ ​രാ​ജ് ​കു​മാ​ർ​ ​ഹി​രാ​നി​യു​ടെ​ ​മ​ക​ൻ​ ​വീ​ർ​ ​ഹി​രാ​നി​യും​ ​മ​ല​യാ​ള​താ​രം​ ​ഇ​ന്ദ്ര​ജി​ത്തും​ ​പ്ര​ധാ​ന​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ എ.​ആ​ർ.​ ​റ​ഹ്മാ​ൻ​ ​ആ​ണ് ​സം​ഗീ​തം.​ ​മ​ല​യാ​ളി​യാ​യ​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ൻ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​ഗി​രീ​ഷ് ​ഗം​ഗാ​ധ​ര​ന്റെ​യും​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം​ ​ആ​ണ് .​ ​വി​ഖ്യാ​ത​ ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഹ​ൻ​സ​ൽ​ ​മെ​ഹ്‌​ത​യു​ടെ​ ​ട്രു​ ​സ്റ്റോ​റി​ ​ഫി​ലിം​സും​ ​ലി​ജോ​യു​ടെ​ ​ആ​മേ​ൻ​ ​മൂ​വി​ ​മൊ​ണാ​സ്ട്രി​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ലി​ജോ​യും​ ​ക​ര​ൺ​വ്യാ​സും​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു. ആമേനുശേഷം സംഗീത പ്രാധന്യമുള്ള പ്രണയ കാവ്യം ഒരുക്കുകയാണ് ലിജോ. അതേസമയം പൊള്ളാച്ചിയിൽ ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നവാഗതനയ കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് വീണ്ടും ജോയിൻ ചെയ്തു . ആഗസ്റ്റ് 10മുതൽ കാലന്റെ തങ്കക്കുടത്തിന്റെ അവസാന ഷെഡ്യൂളിൽ പങ്കെടുക്കും. ഒാണത്തിനുശേഷം വീണ്ടും കിരൺ ജോസി ചിത്രത്തിൽ അഭിനയിക്കാനാണ് തീരുമാനം. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം ഒറ്റക്കൊമ്പനിൽ ജോയിൻ ചെയ്യും. തുടർന്ന് തെലുങ്ക് ചിത്രം ജയ് ഹനുമാനിൽ ഇന്ദ്രജിത്ത് അഭിനയിക്കാനാണ് ഒരുങ്ങുന്നത്.16 വർഷങ്ങൾക്കുശേഷം റീ റിലീസ് ചെയ്യുന്ന ലിജോ ജോസ് പെല്ലിശേരി – ഇന്ദ്രജിത്ത് ചിത്രം നായകൻ സെപ്തംബ‌ർ 4ന് പ്രദർശനത്തിന് എത്തും.


Business ⏭️

Back to top button