SPORTS

ദുബായിൽ പിണക്കം, ജപ്പാനിൽ സൗഹൃദം, ഹർമൻപ്രീതുമായി ബംഗ്ലദേശ് ക്യാപ്റ്റന്റെ ഹസ്തദാനം, നീക്കം ബോർഡ് കൈവിട്ടതിനു പിന്നാലെ


നഗോയ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ– ബംഗ്ലദേശ് സെമി ഫൈനലിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായി ഹസ്തദാനം ചെയ്ത് ബംഗ്ലദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന. ദിവസങ്ങൾക്കു മുൻപ് നടന്ന ഏഷ്യാകപ്പ് സെമി ഫൈനലിനിടെ ഹർമൻപ്രീത് കൗറും നിഗർ സുൽത്താനയും തമ്മിൽ ഹസ്തദാനമുണ്ടായിരുന്നില്ല. ബംഗ്ലദേശ് ക്യാപ്റ്റനെ തള്ളി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തന്നെ രംഗത്തെത്തിയതോടെയാണ് ഏഷ്യൻ ഗെയിംസിൽ താരത്തിന്റെ മനസ്സുമാറ്റം. ടോസിനു പിന്നാലെ ഹർമൻപ്രീത് നിഗർ സുൽത്താനയ്ക്കു നേരെ കൈനീട്ടുകയായിരുന്നു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിഗർ സുൽത്താന ഹസ്തദാനം നൽകി.2023 ൽ ധാക്കയിൽ നടന്ന ഏകദിന പരമ്പരയ്ക്കിടെ എൽബിഡബ്ല്യു ആയതിന്റെ രോഷത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് ബാറ്റുകൊണ്ട് വിക്കറ്റിൽ അടിച്ചിരുന്നു. അംപയറിങ്ങിനെ പരസ്യമായി വിമർശിച്ച ഹർമൻ, അംപയർമാർ മത്സരശേഷം ബംഗ്ലദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കണമെന്നും പരിഹസിച്ചിരുന്നു. ബംഗ്ലദേശ് ടീമിനെ അംപയർമാർ സഹായിച്ചെന്നായിരുന്നു ഹർമൻപ്രീതിന്റെ നിലപാട്. അതേസമയം മുൻപ് അനാവശ്യമായി ഹർമൻപ്രീത് കൗറിന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴച്ച ചരിത്രവും നിഗർ സുൽത്താനയ്ക്കുണ്ട്. 2025ൽ സഹതാരങ്ങളെ നിഗർ സുൽത്താന മർദിച്ചതായി പരാതിയുയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘ഞാൻ ഹർമൻപ്രീതാണോ’യെന്ന മറുചോദ്യമായിരുന്നു നിഗര്‍സുൽത്താന ചോദിച്ചത്.


Auto ⏭️

Back to top button