BUSINESS
സ്വർണ്ണത്തെ വജ്രായുധമാക്കാം; നിക്ഷേപത്തിലും, ലോണിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ET പവർ വെൽത്ത് നൽകിയ പാഠങ്ങൾ

സാമ്പത്തിക ആസൂത്രണത്തിൽ സ്വർണ്ണത്തിന്റെ പ്രാധാന്യം എണ്ണിപ്പറഞ്ഞ് ‘ET മലയാളം – Power of Wealth Conclave! Smart conversations ‘, ‘ദി റെനെയ് കൊച്ചി’യിൽ ശനിയാഴ്ച്ച നടന്നു. ഈ ഇവന്റിൽ വിവിധ മേഖലകളിലെ സാമ്പത്തിക വിദഗ്ധർ സെഷനുകൾ അവതരിപ്പിച്ചു. ഹെഡ്ജ് ഗ്രൂപ്പ്, യു.ജി.എസ് ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് ഇ.ടി മലയാളം, ഇവന്റ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിക്ഷേപകരുടെ സജീവമായ പങ്കാളിത്തം ശോഭ വർധിപ്പിച്ച ഒരു ഇവന്റാണ് കൊച്ചിയിൽ നടന്നത്.ഇവന്റിൽ അഞ്ചാമാതായി നടന്ന സെഷനിൽ സ്വർണ്ണ നിക്ഷേപത്തിന്റെ പ്രാധാന്യവും, ഇന്നത്തെ കാലത്തെ നിക്ഷേപ തന്ത്രങ്ങളും സംബന്ധിച്ച വിലപ്പെട്ട അറിവുകളാണ് ശ്രോതാക്കൾക്ക് ലഭിച്ചത്. യു.ജി.എസ് ഗ്രൂപ്പ് എം.ഡി അജിത് പാലാട്ട്, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റ് സനൽ പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.സ്വർണ്ണം ലോക്കറുകളിൽ വെറുതെ കിടക്കേണ്ട ഒരു നിക്ഷേപ ആസ്തിയല്ല. കൃത്യമായ രീതിയിൽ നിക്ഷേപം നടത്തിയാൽ സ്വർണ്ണം മികച്ച രീതിയിൽ നേട്ടങ്ങൾ നൽകും. പണപ്പെരുപ്പത്തിനെതിരായ ഒരു ഹെഡ്ജ് എന്ന നിലയിൽ ഗോൾഡ് ലോകമെങ്ങും ഉപയോഗിക്കപ്പെടുന്നു. വൈകാതെ കേരളത്തിലെ സ്വർണ്ണവില ഒന്നര ലക്ഷം രൂപയിലെത്തുമെന്നാണ് വിവിധ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ സ്വർണ്ണം എന്ന നിക്ഷേപ മാർഗത്തെ ശ്രദ്ധാപൂർവം പ്രയോജനപ്പെടുത്തേണ്ടതാണ്.സ്വർണ്ണപ്പണയം ബുദ്ധിപരമായി എങ്ങനെ ഉപയോഗിക്കണമെന്ന അറിവുകളും ശ്രോതാക്കൾക്ക് പകർന്നു നൽകിയ സെഷനായിരുന്നു ഇത്. പഴയ കാലത്ത് അസംഘടിത മേഖലയിൽ സ്വർണ്ണപ്പണയ വായ്പകൾ നൽകുന്ന രീതി പലതരം തട്ടിപ്പുകൾക്ക് കാരണമായിരുന്നു. ഇന്ന് റിസർവ് ബാങ്കിന്റെ വ്യക്തമായ ചട്ടക്കൂടിന് കീഴിലാണ് യു.ജി.എസ് പോലെയുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.സുതാര്യമായ രീതിയിലാണ് വായ്പാ വിതരണം അടക്കമുള്ള നടപടിക്രമങ്ങൾ ചെയ്യുന്നത്. എന്നിരുന്നാലും നിക്ഷേപകർ ആവശ്യത്തിലധികം തുക വായ്പയായി എടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ആകെ എടുത്ത വായ്പ, ഇ.എം.ഐ തുക എന്നിവ താരതമ്യം ചെയ്ത് കൃത്യമായ പലിശ കണക്കാക്കേണ്ടതാണ്. ലോൺ-ടു-വാല്യു റേഷ്യോ (LTV Ratio) എന്ന ഘടകവും ശ്രദ്ധിക്കേണ്ടതാണ്. ആകെ മൂല്യത്തിന്റെ എത്ര ശതമാനം വായ്പയായി നേടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.ലോക്കറുകളിൽ കിടക്കുന്ന സ്വർണ്ണം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കും, അതിനായി നിക്ഷേപകർ മനസ്സു വെക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന ഓർമപ്പെടുത്തലാണ് ഈ സെഷൻ നൽകിയത്.
Read News




