NEWS

മഴയിൽ വെള്ളം നിറഞ്ഞ റോഡിൽ ബോട്ടിറക്കി; 50,000 രൂപ പിഴ ചുമത്തി ട്രാഫിക് പൊലീസ്


ഗുരുഗ്രാം ∙ ഹരിയാനയിൽ റോഡിലെ വെള്ളക്കെട്ടിൽ ബോട്ട് ഇറക്കിയ കാർസ്24 കമ്പനിക്ക് പിഴ. സെക്കൻഡ് ഹാൻഡ് കാറുകൾ വിൽപന നടത്തുന്ന കമ്പനിക്ക് 50,000 രൂപയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. കമ്പനിയുടെ പ്രചാരണം വർധിപ്പിക്കുന്ന പരസ്യങ്ങളുടെ ഭാഗമായിട്ടാണ് ഗുരുഗ്രാമിൽ റോഡിലെ വെള്ളക്കെട്ടിൽ ബോട്ടിറക്കിയത്. നിയമം ലംഘിച്ചതിനു പിഴ ലഭിച്ചതായി കമ്പനിയുടെ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ ബിൽഡർ പ്രാചി ശർമ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂട വെളിപ്പെടുത്തുകയായിരുന്നു.മഴക്കാലത്ത് നഗരത്തിൽ റോഡുകളിൽ കെട്ടിക്കിടന്ന വെള്ളക്കെട്ടിലേക്ക് കമ്പനിയുടെ പേര് എഴുതിയ നീല നിറത്തിലുള്ള ബോട്ടാണ് ഇറക്കിയത്. തുടർന്ന് വെള്ളത്തിലൂടെ നടക്കാൻ ബുദ്ധിമുട്ടിയ ഒട്ടേറെ പേർ ഈ ബോട്ടിൽ റോഡ് മുറിച്ചുകടക്കാനായി യാത്ര ചെയ്തു. ട്രാഫിക് പൊലീസിൽനിന്നു ലഭിച്ച 50,000 രൂപയുടെ പിഴ അടയ്ക്കുമെന്നും കമ്പനി അറിയിച്ചു.


Fashion ⏭️

Back to top button