NEWS
ക്ലാസ് സമയത്ത് വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ച് അധ്യാപകൻ; സംഭവം സമ്പൂർണ മദ്യനിരോധനമുള്ള ഗുജറാത്തിൽ

ഗിർ സോമനാഥ്∙ വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ കടയിലേക്ക് അയച്ച സർക്കാർ സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്. ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് അറസ്റ്റിലായത്. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലെ ഖപത് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് അധ്യാപകൻ വിദ്യാർത്ഥിക്ക് പണം നൽകി അനധികൃതമായി പ്രവർത്തിക്കുന്ന മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതറിഞ്ഞ സ്കൂൾ അധികൃതരും നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചു.
Source link


