NEWS

ആളെയിറക്കി അമിത് ഷായുടെ അതിക്രമം: ജോൺ ബ്രിട്ടാസ് എംപി പറയുന്നു


എംപിമാരെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും ഉൾപ്പെടെ മർദിച്ചവശരാക്കി ഭയാന്തരീക്ഷം സൃഷ്ടിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. സമരത്തിനു പിന്തുണയേറിവരുന്നതു കണ്ടാണ് സിആർപിഎഫിൽനിന്ന് പരിശീലനം കിട്ടിയവരെ ഇറക്കിയുള്ള നീക്കമെന്നും ഇതു വിലപ്പോകില്ലെന്നും ബ്രിട്ടാസ് ‘മനോരമ’യോടു പറഞ്ഞു.Q ആശുപത്രിയിൽ തുടരാൻ ഡോക്ടർമാർ പറ‍ഞ്ഞിട്ടും നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങിയല്ലോ? A ശരിയാണ്. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. തുടരെ ചുമയ്ക്കുന്നുണ്ട്. മേലാസകലം വേദനയുമുണ്ട്. എന്നിട്ടും ആശുപത്രിയിൽനിന്നിറങ്ങിയത് സമരം ഞങ്ങൾ തുടരുകയാണെന്ന് അറിയിക്കാനാണ്. കേന്ദ്ര സർക്കാരിന്റെതന്നെ ആശുപത്രിയാണല്ലോ… ആ സുരക്ഷിതത്വം എനിക്കു വേണ്ട. ഇന്ത്യാസഖ്യം നടത്തുന്ന ഇന്നത്തെ പ്രതിഷേധസമരത്തിലും ഞാനുണ്ടാകും.Q മുതിർന്ന നേതാക്കൾക്കെതിരെ അക്രമം തുടർന്നുകൊണ്ടിരിക്കുന്നു. എന്താണ് അടുത്ത നടപടി? A രാഷ്ട്രപതിക്കും രാജ്യസഭാധ്യക്ഷനും കത്തയച്ചു. സുപ്രീം കോടതി പറഞ്ഞിട്ടും പൊലീസ് എന്നോടു കാട്ടിയതു വിവരിച്ച് ചീഫ് ജസ്റ്റിസിനും കത്തയച്ചു. എത്ര ആക്രമിച്ചാലും സമരത്തിന് അവസാനമുണ്ടാകാൻ ഒരേയൊരു വഴിയേയുള്ളൂ – ഗ്യാനേഷ് കുമാർ രാജിവയ്ക്കുക. അതുവരെ സമരം തുടരും.


Fashion ⏭️

Back to top button