NEWS
വാച്ച് ആൻഡ് വാർഡ് സഭയിൽ വേണ്ട; മികച്ച സാമാജികന് അവാർഡ് വരും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Q നിയമസഭയിൽ ജനങ്ങൾക്കും ചോദ്യം ചോദിക്കാവുന്ന പരിഷ്കാരം ഈ സഭാ സമ്മേളനത്തിൽ നടപ്പാകുമോ? A ജനാധിപത്യത്തിന്റെ പുതിയ മുഖം എന്ന നിലയിലാണ് ഈ ആശയം ചർച്ച ചെയ്യുന്നത്. കൂടുതൽ നിയമപരമായ പരിശോധനയും ചർച്ചകളും വേണ്ടിവരും. ഇങ്ങനെ ഒരു നിർദേശം ഞാൻ മുന്നോട്ടുവച്ചപ്പോൾ മുതൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത ചോദ്യങ്ങൾ സഭയിലും അവതരിപ്പിക്കാനും അതുവഴി ആ പ്രശ്നം സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നത്.Q കഴിഞ്ഞ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ ഭരണ–പ്രതിപക്ഷങ്ങളെ സംബന്ധിച്ച വിലയിരുത്തൽ എന്താണ്? A നന്നായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളത്. അനുഭവ സമ്പത്തുള്ള ധാരാളം പേരുണ്ട്. ജനമധ്യത്തിൽ ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധാപൂർവം വേണമെന്ന് അറിയാവുന്നവരാണ് നമ്മുടെ ജനപ്രതിനിധികൾ എന്നാണ് ഞാൻ കരുതുന്നത്.Q കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ സഭയിൽ അച്ചടക്കം പോരെന്ന തരത്തിലുളള നിരീക്ഷണം താങ്കൾക്ക് പലതവണ നടത്തേണ്ടി വന്നല്ലോ? A പലർക്കും ആദ്യത്തെ സഭാ സമ്മേളനമല്ലേ. ഒരാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ അതിനു മുന്നിലൂടെ നടക്കരുത്. സഭാനാഥനു പുറംതിരിഞ്ഞ് നിൽക്കരുത്. ഇതൊന്നും പലർക്കും അറിയില്ല. എഴുതിക്കൊണ്ടു വരുന്ന പ്രസംഗം അതേപടി വായിക്കുന്ന രീതിയും അഭികാമ്യമല്ല.
Fashion ⏭️




