AUTO

ഹ്യുണ്ടേയ് ബയോൺ മുതൽ ഡസ്റ്റർ ഹൈബ്രിഡ് വരെ; ഉടൻ വിപണിയിലെത്തുന്ന 5 എസ്‌യുവികളെ


ദീപങ്ങളുടെ ഉത്സവം മാത്രമല്ല, ഇന്ത്യന്‍ വാഹന വിപണിക്ക് വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പന നല്‍കുന്ന ആഘോഷം കൂടിയാണ് ദീപാവലി. ഈ ഉത്സവ സീസണ്‍ മുന്നില്‍ കണ്ടു കൊണ്ട് പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം അവരുടെ പുതിയ എസ്‌യുവി മോഡലുകളെ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. വരുന്ന ദീപാവലി സീസണില്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന അഞ്ച് എസ്‌യുവികളെ പരിചയപ്പെടാം.മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ സിഎന്‍ജി എക്‌സ്‌യുവി 3 എക്‌സ്ഒ സിഎന്‍ജിയില്‍ 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നോണ്‍ ജിഡിഐ പതിപ്പിനാണ് സാധ്യത. പെട്രോള്‍ വകഭേദത്തില്‍ 110 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. സിഎന്‍ജിയില്‍ കരുത്ത് അല്‍പം കുറയും. സാധാരണ പെട്രോള്‍ പതിപ്പിനേക്കാള്‍ ഒരു ലക്ഷം രൂപയോളം അധികം വിലയും പ്രതീക്ഷിക്കാം.ഔഡി ക്യു 3 ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ മൂന്നാം തലമുറ ക്യു 3 എസ്‌യുവി ഒക്ടോബര്‍ 16നെത്തും. ഒരു ലക്ഷം രൂപ നല്‍കിക്കൊണ്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനാവും. എന്‍ട്രി ലെവല്‍ ആഡംബര എസ് യുവി വിഭാഗത്തില്‍ ബിഎംഡബ്ല്യു എക്‌സ്1, മെഴ്‌സിഡീസ് ജിഎല്‍എ എന്നിവയോടാണ് ക്യു 3 മത്സരിക്കുക. ഔഡി ക്യു3യുടെ വില വിവരങ്ങള്‍ ഒക്ടോബര്‍ 16നാണ് പ്രഖ്യാപിക്കുക. പ്രതീക്ഷിക്കുന്ന വില 55 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെയാണ്.റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ഡസ്റ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് ഇ ടെക് 160 ഒക്ടോബര്‍ 17ന് ഔദ്യോഗികമായി പുറത്തിറക്കാനാണ് റെനോ ഇന്ത്യയുടെ തീരുമാനം. ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഈ സ്‌ട്രോങ് ഹൈബ്രിഡ് എസ്‌യുവിക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 29 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയുമുണ്ട്. ഡസ്റ്ററിന്റെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനാണ് ഹൈബ്രിഡായെത്തുക. നിലവില്‍ 1.0 ലീറ്റര്‍, 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളാണ് ഓപ്ഷനുകളായുള്ളത്.ഹൈബ്രിഡില്‍ 1.8 ലീറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, രണ്ട് ഇലക്ട്രിക്ക് മോട്ടാറുകള്‍, 1.4 കിലോവാട്ട് ബാറ്ററി പാക്ക് എന്നിവയാണ് ഇതിലുള്ളത്. ഈ ഹൈബ്രിഡ് സംവിധാനം ആകെ 160എച്ച്പി കരുത്തും 172എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പ്രധാന എതിരാളികളായ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവയിലെ ഇസിവിടി ഗിയര്‍ബോക്‌സിനു പകരം 8 സ്പീഡ് ഹൈബ്രിഡ് ട്രാന്‍സ്മിഷനാണ് ഇതിലുള്ളത്. നഗരത്തിരക്കിലൂടെ പോവുമ്പോള്‍ പരമാവധി 80 ശതമാനം വരെ ഇലക്ട്രിക് മോഡില്‍ ഓടിക്കാനാവുമെന്നും റെനോ അവകാശപ്പെടുന്നുണ്ട്.


Sports ⏭️

Back to top button