NEWS

എന്താണ് എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റ്? എങ്ങനെയാണ് കുറ്റവാളികളെ തരംതിരിക്കുന്നത് – അറിയാം


യുഎസ് സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജൻ മഞ്ജിത് സിങ് ബേദിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) മോസ്റ്റ് വാണ്ടഡ് ഫ്രോഡ്സ്റ്റേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ജലന്തർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വാഷിങ്ടനിലെ ടക്കോമയിൽ പലചരക്ക് കട നടത്തിയിരുന്ന ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടിസും അറസ്റ്റ് വാറന്റുമുണ്ട്. എന്തുകൊണ്ടാണ് മഞ്ജിത് സിങ്ങിനെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്? എന്താണ് എഫ്ബിഐയുടെ ഈ പട്ടിക? ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്? ഉത്തരമിതാ.∙ പട്ടികയുടെ ജനനം 1950 മുതലാണ് എഫ്ബിഐ കുറ്റവാളികളുടെ പട്ടിക പുറത്തുവിട്ടു തുടങ്ങിയത്. 1949-ൽ മാധ്യമപ്രവർത്തകനായ വില്യം വില്യം കിൻസി ഹച്ചിൻസൻ ഏറ്റവും അപകടകാരികളായ കുറ്റവാളികളുടെ വിവരങ്ങൾ നൽകിയാൽ പത്രത്തിൽ പ്രസിദ്ധീകരിക്കാമെന്ന് എഫ്ബിഐയോട് നിർദേശിച്ചു. അന്നത്തെ എഫ്ബിഐ ഡയറക്ടറായിരുന്ന ജെ. എഡ്ഗർ ഹൂവർ 1950 മാർച്ച് 14ന് ഔദ്യോഗികമായി ‘10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്സ്’ പ്രോഗ്രാം ആരംഭിക്കുകയായിരുന്നു.


Fashion ⏭️

Back to top button