NEWS

പിതാവിന്റെ സുഹൃത്തിന്റെ 9 പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ഇരുചക്രവാഹനം വാങ്ങിനൽകി; വിദ്യാർഥിനി അറസ്‌റ്റിൽ


പൊള്ളാച്ചി ∙ ആസങ്കംപാളയത്ത് പിതാവിന്റെ സുഹൃത്തിന്റെ വീട്ടിൽനിന്ന് 9 പവന്റെ സ്വർണാഭരണം മോഷ്ടിച്ച് വിറ്റ് കാമുകന് ഇരുചക്രവാഹനം വാങ്ങി നൽകിയ കോളജ് വിദ്യാർഥിനി അറസ്‌റ്റിൽ. ഒളിവിൽപോയ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സർക്കാർ ആർട്സ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയാണ് പിടിയിലായത്. കഴിഞ്ഞമാസം 16നാണ് ഊഞ്ഞവേലാംപട്ടിയിലെ തമിഴ്‌ശെൽവന്റെ വീട്ടിൽ വിദ്യാർഥിനി എത്തിയത്. പിന്നീട് വീട്ടിലേക്കു മടങ്ങുകയും ചെയ്തു.ഇതിനു ശേഷമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവന്റെ സ്വർണമാല കാണാതായതായി തമിഴ്‌ശെൽവൻ പൊലീസിൽ പരാതി നൽകിയത്. പൊലീസ് വിദ്യാർഥിനിയെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷ്ടിക്കുകയും നഗരത്തിലെ ജ്വല്ലറിയിൽ രണ്ടരലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തതായി കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് വിദ്യാർഥിനി തന്റെ കാമുകൻ മാക്കിനാംപട്ടി സ്വദേശി ജനകൻ ശിവയ്ക്ക് (25) പുതിയ ഇരുചക്രവാഹനം വാങ്ങിനൽകിയതായും പൊലീസ് കണ്ടെത്തി.


Fashion ⏭️

Back to top button