NEWS

എന്താണ് വിശാല സംസ്ഥാന സമിതി? സിപിഎം ഇത് സംഘടിപ്പിക്കുന്നത് അപൂർവമായി; പിന്നാലെയുണ്ട് വിശാല ജില്ലാ സമിതി


കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു സംഭവിച്ച തിരിച്ചടി പരിശോധിച്ച് തിരുത്തുന്നതിനുള്ള വിശാല സംസ്ഥാന സമിതി യോഗത്തിന് ഞായറാഴ്ച മുതൽ കോഴിക്കോട് വേദിയാകും. 13, 14, 15 തീയതികളിലായി ചേരുന്ന യോഗം കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെ എകെജി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് നാലിന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലാണ് സമാപനം. സമാപന സമ്മേളനത്തെ ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മറ്റു പിബി അംഗങ്ങൾ എന്നിവർ അഭിവാദ്യം ചെയ്യും.∙എന്താണ് വിശാല സംസ്ഥാന സമിതി? നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് സിപിഎമ്മിനെ മുന്നോട്ടു നയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകുക. കൃത്യമായ ഇടവേളകളിൽ സിപിഎമ്മിൽ ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെ നീളുന്ന സമ്മേളനങ്ങളിൽ നിന്ന് ഭിന്നമായാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്.∙ സിപിഎമ്മിന് നിർണായകം കോഴിക്കോട്? 1937 ൽ സിപിഎമ്മിന്റെ ആദ്യ സെൽ രൂപീകരിച്ച കോഴിക്കോടാണ് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കുമെന്നു കരുതുന്ന വിശാല സംസ്ഥാന സമിതി യോഗവും നടക്കുന്നത്. 2012 ൽ പാർട്ടി കോൺഗ്രസിന് വേദി ആയതിനു ശേഷം പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ തലമുതിർന്ന നേതാക്കൾ ഒന്നിച്ച് അണിനിരക്കുന്ന ആദ്യ വേദിക്കു കൂടിയാണ് വരുന്ന മൂന്നു ദിവസം കോഴിക്കോട് വേദിയാകുക.


Fashion ⏭️

Back to top button