‘ചുളിവുകൾ മാറും, മുഖം വെട്ടിത്തിളങ്ങും”; ബോട്ടോക്സിന് പകരമാകുമോ പഴത്തൊലി, വൈറൽ ബ്യൂട്ടി ടിപ്പുമായി നടി

അദാ ശർമ്മ പങ്കുവച്ച വീഡിയോയിൽ നിന്ന്
സൗന്ദര്യ സംരക്ഷണത്തിന് പ്രതിദിനം നിരവധി കോസ്മെറ്റിക് ഉത്പന്നങ്ങൾ വിപണിയിലെത്തുന്നുണ്ട് . മുടിയുടെ സംരക്ഷണം മുതൽ സ്കിൻ കെയറിന് വരെ ക്രീമുകളും ണ്ണകളും ലഭ്യമാണ്. ചർമ്മത്തിലെ ചുളിവുകൾ മാറുന്നതിന് ബോട്ടോക്സ് പോലുള്ള ചികിത്സാ രീതികളും പരീക്ഷിക്കുന്നുണ്ട്. എന്നാൽ തലമുറകളായി പാരമ്പര്യമായി പിന്തുടർന്ന് പോകുന്ന സൗന്ദര്യ സംരക്ഷണ രീതികളും പ്രചാരത്തിലുണ്ട്. ഭക്ഷ്യ വസ്തുക്കളും പ്രകൃതിദത്ത ഉത്പന്നങ്ങളും നേരിട്ട് ചർമ്മത്തിൽ ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള ട്രെൻഡുകളിൽ ഏറ്റവും ജനപ്രിയം
അത്തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഒന്നാണ് ബനാന ബോട്ടോക്സ്. പഴത്തൊലി ഉപയോഗിച്ചുള്ള ഈ ടിപ്സ് ബോട്ടോക്സിന് പ്രകൃതിദത്തമായ ബദലായി പ്രവർത്തിക്കുമെന്നാണ് അവകാശവാഗം
എന്താണ് ബനാന ബോട്ടോക്സ്
പഴത്തൊലിയുടെ ഉൾഭാഗം നേരിട്ട് മുഖത്ത് തേയ്ക്കുന്നതാണ് ബനാന ബോട്ടോക്സ് എന്ന പേരിൽ പ്രചരിക്കുന്ന വൈറൽ സ്കിൻ കെയർ ഹാക്ക്. ഇത് ചർമ്മത്തെ കൂടുതൽ മിനുസമുള്ളതാക്കുമെന്നും ചുളിവുകളുടെ ദൃശ്യത കുറയ്ക്കുമെന്നും ചർമ്മത്തിന് താത്കാലികമായി ടൈറ്റനിംഗ് ഇഫക്ട് നൽകുമെന്നുമാണ് സോഷ്യൽ മീഡിയയിലെ അവകാശ വാദം. എന്നാൽ പഴത്തൊലി ബോട്ടോക്സിന് തുല്യമായ ഫലം നൽകുമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും നിലവിലില്ല. അതിനാൽ ഇത്തരം ടിപ്പുകളെ മെഡിക്കൽ ചികിത്സയ്ക്ക് പകരമായി കാണരുതെന്നും വാദമുണ്ട്.
വൈറൽ ട്രെൻഡ് പരീക്ഷിക്കുന്ന വീഡിയോ നടി അദാ ശർമ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പഴത്തൊലിയെ ബോട്ടോക്ലിനുഴ്ഴ ഏറ്റവും വിലകുറഞ്ഞ ബദൽ എന്നാണ് നടി വിശേഷിപ്പിച്ചത്. ഇത് എങ്ങനെ ഉപയോഗിക്കാമെന്നും താരം വീഡിയോയിൽ കാണിച്ചു. എന്നാൽ ഈ ആശയം തന്റേതല്ലെന്നും അദാ ശർമ്മ വ്യക്തമാക്കി. മറ്റൊരു വീഡിയോയിൽ കണ്ട ഹാക്ക് താൻ പകർത്തിയതാണെന്നും താരം പറഞ്ഞു. തുടർച്ചയായി മൂന്നാഴ്ച എല്ലാ ദിവസവും ഈ രീതിയിൽ പഴത്തൊലി ഉപയോഗിക്കണമെന്നാണ് വീഡിയോയിൽ നിർദ്ദേശിച്ചിരുന്നതെന്നും അദാ ശർമ്മ വ്യക്തമാക്കി. എന്നാൽ ഉത്തരം സൗന്ദര്യ പരീക്ഷണങ്ങൾ പിന്തുടരുന്നതിന് മുമ്പ് ചർമ്മത്തിന്റെ സ്വഭാവവും അലർജി സാദ്ധ്യതകളും പരിഗണിക്കണം.
പഴത്തൊലി ശരിക്കും ബോട്ടോക്സിന് പകരമാകുമോ?
വാഴപ്പഴത്തിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പഴത്തൊലിയിലും വിവധ സസ്യ സംയുക്തങ്ങൾ കാണപ്പെടുന്നു. എന്നാൽ അതുകൊണ്ടു മാത്രം പഴത്തൊലി മുഖത്ത് പുരട്ടുന്നച് ബോട്ടോക്സ് കുത്തിവയ്പിന് സമാനമായ ഫലം നൽകുമെന്ന് പറയാനാകില്ല. ചുളിവുകൾ കുറയ്ക്കുന്നതിൽ ബോട്ടോക്സ് ഇപ്പോഴും പ്രധാനപ്പെട്ട ചികിത്സാ രീതികളിലൊന്നാണ്. സാധാരണയായി ഇതിന്റെ ഫലം 3-4 മാസംവരെ നീണ്ടുനിൽക്കും. പ്രത്യേക പേശികളിലേക്കുള്ള നാഡീ സിഗ്നലുകൾ താത്കാലികമായി തടയുന്നതിലൂടെ പേശികളുടെ ചലനം കുറയ്ക്കുകയും അതുവഴി ചില മുഖചുളിവുകൾ മൃദുവാക്കുകയുമാണ് ബോട്ടോക്സിൽ ചെയ്യുന്നത്.
Health ⏭️


