NEWS
നിർമാണ ജോലിക്കെത്തിയ യുവാവ് കഴുത്തറുത്തു മരിച്ച നിലയിൽ

കൽപറ്റ ∙ കൈനാട്ടിയിൽ നിർമാണ ജോലിക്കെത്തിയ യുവാവിനെ വിശ്രമമുറിയിൽ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷ് (22) ആണ് മരണപ്പെട്ടത്. ജോലിക്കിടെ വെള്ളം കുടിക്കാനായി വിശ്രമമുറിയിലേക്ക് പോയ യുവാവിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മഹേഷിനെ ഇവർ കണ്ടത്.രാവിലെ ഒൻപതു മണിയോടെ കൈനാട്ടിയിലെ ഒരു വീട്ടിൽ സഹപ്രവർത്തകർക്കൊപ്പം ജോലിക്കായി വന്നതായിരുന്നു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യഥാർത്ഥ കാരണം വ്യക്തമല്ല. കൽപറ്റ പൊലീസ് സ്ഥലം സീൽ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Fashion ⏭️


