NEWS

കോൺഗ്രസ് വിമതൻ ബിജു മാത്യൂസ് പാലാ നഗരസഭ ഉപാധ്യക്ഷൻ; വിജയം ഇടത് പിന്തുണയിൽ


കോട്ടയം ∙ പാലാ നഗരസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ബിജു മാത്യൂസിന് വിജയം. എൽഡിഎഫിന്റെ പിന്തുണയോടെയാണ് ബിജുവിന്റെ വിജയം. യു‍ഡിഎഫ് പാർലമെന്ററി പാർട്ടി ലീ‍‍‍ഡർ കോൺഗ്രസിലെ സെബാസ്റ്റ്യൻ പനയ്ക്കലിനെയാണ് ബിജു പരാജയപ്പെടുത്തിയത്. 26 അംഗ നഗരസഭയിൽ ബിജു മാത്യൂസിന് 14 വോട്ടും സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടും ലഭിച്ചു. ഇടതു മുന്നണിയിലെ ടോണി തൈപ്പറമ്പിൽ യുഡിഎഫിന് വോട്ടു ചെയ്തു. ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും ഉപാധ്യക്ഷ സ്ഥാനാർഥിയാകാൻ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും നഗരസഭാധ്യക്ഷ മായാ രാഹുലും വിമത അംഗം രജിത പ്രകാശും ബിജുവിനെ പിന്തുണച്ചു. തുടർന്ന് ടോണിയെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇടതിനെ പിന്തുണച്ചിരുന്ന ലിസിക്കുട്ടി മാത്യുവും യുഡിഎഫിന് വോട്ടുചെയ്തു. രജിത പ്രകാശ് വോട്ടെടുപ്പിന് എത്തിയില്ല. 


Fashion ⏭️

Back to top button