അമ്മൻ മാത്രമല്ല, പൊലീസായും നയൻതാര

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൂക്കുത്തി അമ്മൻ 2- മഹാശക്തി’യുടെ ട്രെയിലർ റിലീസ് ചെയ്തു. രണ്ടു മില്യണിലധികം കാഴ്ചക്കാരെ ഇതിനകം ട്രെയിലർ നേടി . സമകാലീന സംഭവങ്ങളും പൂർവ്വകാലങ്ങളും ഉൾപ്പെടുത്തിയാണ് മൂക്കുത്തി അമ്മൻ 2- മഹാശക്തി ഒരുക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂക്കുത്തി അമ്മനായും പൊലീസ് ഉദ്യോഗസ്ഥയായും നയൻതാര എത്തുന്നു.
അമ്മ വേഷത്തിൽ ആണ് ഉർവശി . സുന്ദർ സി.രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ദീപാവലി റിലീസായി നവംബർ 6ന് തിയേറ്ററുകളിൽ എത്തും. ദുനിയ വിജയ്, റെജീന കാസാൻഡ്ര, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്സ് , സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മറ്റ് താരങ്ങൾ.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് നിർമ്മാണം . സംഗീതം: ഹിപ്പ്ഹോപ്പ് തമിഴ, സഹനിർമ്മാണം ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ. പി. ആർ. ഒ: പ്രതീഷ് ശേഖർ
Business ⏭️




