NEWS

കെമിസ്ട്രി ക്ലാസ് റൂമിൽ നിന്ന് ബിജെപി വാർ റൂമിലേക്ക് ദീപക് മസ്കെ; പ്രഫസർ പദവി ഉപേക്ഷിച്ച് മൂന്നര പതിറ്റാണ്ടായി കർഷകൻ


ന്യൂഡൽഹി ∙ ബിജെപി ഐടി സെൽ മേധാവിയായി ദീപക് മസ്കയെ നിയമിച്ചത് പാർട്ടിയുടെ ഡിജിറ്റൽ സംവിധാനങ്ങളിൽ തലമുറ മാറ്റത്തിന് തുടക്കം കുറിച്ച്. ജനങ്ങളെ സേവിക്കുന്നതിനായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ വിജയിക്കുക എന്നതാണ് പാർട്ടിയുടെ പ്രഥമ പരിഗണനയെന്ന് ദീപക് മസ്കെ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളുടെ മുഴുവൻ ടീമും ഇതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഭാവിയിലും പാർട്ടിക്കെതിരായ വ്യാജ പ്രചാരണങ്ങൾ ഉണ്ടായേക്കാം. എന്നാൽ സത്യത്തെ എക്കാലവും മൂടിവയ്ക്കാൻ കഴിയില്ല. കൃത്യമായ വിവരങ്ങൾ നൽകി ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ ഞങ്ങൾക്ക് സാധിക്കുമെന്നും ദീപക് മസ്കെ പറഞ്ഞു. 1968 ൽ ജനിച്ച ദീപക് മസ്കെ രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും സിമന്റ് ടെക്നോളജയിൽ ഡിപ്ലോമയും കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ സർട്ടിഫിക്കറ്റ് കോഴ്സും പാസായിട്ടുണ്ട്.  കോളജ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കൃഷിയിലേക്ക് തിരിയുകയും ഹോർട്ടിക്കൾച്ചർ, ജൈവകൃഷി എന്നിവയിൽ മൂന്ന് പതിറ്റാണ്ടിലധികം പരിചയം നേടുകയും ചെയ്തു. റോഡ് നിർമാണ മേഖലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 


Fashion ⏭️

Back to top button