NEWS

കോടീശ്വരൻമാരുടെ ദുബായ്; ലോകസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ


ദുബായ്∙ ലോകസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. 52 ശതകോടീശ്വരന്മാരാണു നിലവിൽ രാജ്യത്തുള്ളത്. ഇവരുടെ മൊത്തം സമ്പത്ത് 20,100 കോടി ഡോളർ വരും. ഇവരിൽ 43 പേരുടെയും ആസ്ഥാനം ദുബായ് ആണ്. കൂടുതൽ ശതകോടീശ്വരന്മാരിൽ ലോകത്തു 15-ാം സ്ഥാനത്താണ് യുഎഇ. ബിസിനസ് അനുകൂല സാഹചര്യം, സാങ്കേതികവിദ്യയുടെ വളർച്ച, ശക്തമായ സാമ്പത്തിക സേവന മേഖല, ആഗോള സംരംഭക ശൃംഖല,മികച്ച ജീവിതസൗകര്യങ്ങൾ എന്നിവയാണു ദുബായ് നഗരത്തെ ആകർഷകമാക്കുന്നത്. സൗദിയിൽ 59 ശതകോടീശ്വരന്മാരുണ്ടെങ്കിലും മൊത്തം സമ്പത്തിൽ യുഎഇക്കു പിന്നിലാണ്.


Fashion ⏭️

Back to top button