NEWS

സിഎംആർഎൽ–എക്സാലോജിക് കേസ്: അന്ന് ഇ.ഡി ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിലെത്തും, പിണറായി എത്തുമോ?


കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കങ്ങൾ അസാധാരണവും അതിവേഗത്തിലുമുള്ളതാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയിരിക്കുന്ന 23ന് ചെന്നൈയിൽ നിന്നുള്ള ഇ.ഡി സ്പെഷൽ ഡയറക്ടറും ഡൽഹി ആസ്ഥാനത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തും. കൊച്ചി ഓഫിസിനു കീഴിലുള്ള മറ്റ് കേസുകളുടെ അന്വേഷണ പുരോഗതിയും ഇവർ വിലയിരുത്തും.സാധാരണ സംസ്ഥാന ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ്ഐആറുകളിലാണ് ഇ.ഡി അന്വേഷണം തുടങ്ങുന്നത്. കാരണം, ഒരു ഷെ‍ഡ്യൂൾഡ് കുറ്റകൃത്യത്തിൽ കേസ് റജിസ്റ്റർ ചെയ്താൽ മാത്രമേ ഇ.ഡിക്ക് പിഎംഎൽഎ നിയമം അനുസരിച്ച് കേസ് എടുക്കാൻ സാധിക്കൂ. സംസ്ഥാന പൊലീസിനെയോ സർക്കാരിനെയോ സംബന്ധിച്ചുള്ള ആവശ്യത്തേക്കാൾ ഉപരി ഇത്തരമൊരു എഫ്ഐആർ വേണ്ടത് ഇ.ഡിയുടെ ആവശ്യമായിരുന്നു. അതിനായി സിഎംആർഎലുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button