NEWS

തമിഴ്നാടിനെ ആവേശം കൊളിച്ച് മുഖ്യമന്ത്രി വിജയ്; പുത്തൻ പദ്ധതികളുടെ പെരുമഴ, വമ്പൻ തൊഴിലവസരങ്ങൾ


ചെന്നൈ∙കാഞ്ചീപുരത്തു സെമി കണ്ടക്ടർ പാർക്ക്, കോയമ്പത്തൂരിൽ ഫിൻടെക് ഹബ്, തിരുച്ചിറപ്പള്ളിയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് ഹബ്, തൂത്തുക്കുടിയിൽ താപ വൈദ്യുതി നിലയം: തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു മുഖ്യമന്ത്രി സി.ജോസഫ് വിജയ്. ‌കാഞ്ചീപുരത്തെ സ്റ്റേറ്റ് ഇൻഡസ്ട‌്രീസ് പ്രമോഷൻ കോർപറേഷൻ ഓഫ് തമിഴ്നാട് (സിപ്കോട്) പാർക്കിലാണ് 175 കോടി രൂപ ചെലവിൽ സെമി കണ്ടക്ടർ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് കേന്ദ്രം വരുന്നത്. 2000 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ 5000 പേർക്കു തൊഴിൽ ലഭിക്കും. 400 കോടി രൂപ ചെലവിൽ പൊതു–സ്വകാര്യ പങ്കാളിത്തത്തിലാണു (പിപിപി) കോയമ്പത്തൂരിൽ ഫിൻടെക് ഹബ് വരുന്നത്.


Fashion ⏭️

Back to top button