NEWS

സഹപാഠി ഗർഭിണിയായി, യുട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമം; മുംബൈയിൽ യുവാവ് അറസ്റ്റിൽ


മുംബൈ ∙ സഹപാഠിയായ 16 വയസ്സുകാരി ഗർഭിണിയായതിനെ തുടർന്ന് യുട്യൂബ് വിഡിയോകൾ കണ്ട് ഗർഭച്ഛിദ്രം നടത്താൻ ശ്രമിച്ച 18 വയസ്സുകാരൻ മഹാരാഷ്ട്രയിലെ നാഗ്പുരിൽ അറസ്റ്റിൽ. പെൺകുട്ടി വീട്ടിൽ പ്രസവിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.നാഗ്പുരിൽ ഒരേ സ്കൂളിൽ പഠിച്ചിരുന്ന ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വർഷം യുവാവിന്റെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് വിവാഹവാഗ്ദാനം നൽകി ഇയാൾ പീഡനം തുടരുകയായിരുന്നു.


Fashion ⏭️

Back to top button