NEWS
വിലയേറിയ ‘വിസ്മയങ്ങളുമായി’ ആപ്പിളിന്റെ ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ്; ഐഫോൺ 18 പ്രോയും മടക്കാവുന്ന ഫോണും എത്തും?

ആപ്പിളിന്റെ അടുത്ത പ്രധാന ഐഫോൺ ഇവന്റ് സെപ്റ്റംബർ 9ന് നടക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യൻ സമയം രാത്രി 10.30-നാണ് ‘സർപ്രൈസ് ആൻഡ് ഷൈൻ’ ഇവന്റ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ ആപ്പിൾ സിഇഒ ജോൺ ടെർനസിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദ്യത്തെ വലിയ ഐഫോൺ ലോഞ്ച് കൂടിയാണിത്. ഈ വർഷത്തെ പതിവ് ലോഞ്ച് പ്ലാനുകളിൽ ആപ്പിൾ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവ സെപ്റ്റംബറിൽ തന്നെ എത്തുമ്പോൾ, സാധാരണ ഐഫോൺ 18ന്റെ റിലീസ് 2027 ലേക്ക് മാറ്റിയേക്കാനാണ് സാധ്യത.ഐഫോൺ 18 പ്രോ: ഇന്ത്യയിൽ ഏകദേശം 1.34 ലക്ഷം രൂപ മുതലായിരിക്കാം പ്രാരംഭ വില.
Fashion ⏭️


