NEWS
പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു: പ്രതിക്ക് അഞ്ചുവർഷം തടവ്

കൊച്ചി∙ പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. എടത്തല പൂക്കാട്ടുമുകൾ കുഞ്ഞാട്ടുകര പതനായത്ത് വീട്ടിൽ ഷംസു (61) വിനെയാണ് ആലുവ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2023 ൽ എടത്തല പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി.യമുന ഹാജരായി. ഇൻസ്പെക്ടർ എ.എൻ.ഷാജു ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Fashion ⏭️


