ദീപാവലി ആഘോഷത്തിൽ മൂക്കുത്തി അമ്മനും സഹോദരിമാരും

സുന്ദർ സി സംവിധാനം നിർവഹിച്ച് നയൻതാര നായികയായി എത്തുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ തിയേറ്ററുകളിൽ വമ്പൻ വിജയത്തോടെ പ്രദർശനം തുടരുകയാണ്. ഇതിനിടയിലാണ് ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖുശ്ബു സുന്ദറിന്റെയും സ്നേഹയുടെയും സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ദീപാവലി സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിൽ മൂക്കുത്തി അമ്മന്റെ സഹോദരിമാരായാണ് ഇരുവരും വേഷമിടുന്നത്. റിലീസിന് മുൻപേ ആവേശം വിതറിയ ചിത്രം ബുക്ക് മൈ ഷോ വഴി മാത്രം 24 മണിക്കൂറിനുള്ളിൽ 71.75K ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സമയം മുതൽക്കേ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ സോഷ്യൽ മീഡിയയിലും മറ്റും ട്രെൻഡിംഗിൽ ഇടംപിടിച്ചിട്ടുണ്ട്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ സുന്ദർ സി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഹിപ്പ് ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്. തുടങ്ങിയ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ ഭാവന റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ.




