CINEMA

ഡിസംബർ 18: ഹോളിവുഡിൽ അവഞ്ചേഴ്‌സ് – ഡ്യൂൺ പോരാട്ടം

ഹോളിവുഡ് സിനിമാ മേഖല ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തീയതിയാണ് ഡിസംബർ 18. ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന ‘അവഞ്ചേഴ്സ്: ഡ്യൂംസ് ഡേ’യും, ബ്രഹ്മാണ്ഡ ചിത്രമായ ‘ഡ്യൂൺ’ പരമ്പരയിലെ അവസാന ഭാഗമായ ‘ഡ്യൂൺ 3’ഉം അന്ന് ഒരേസമയം ബോക്സ് ഓഫീസിൽ മുഖാമുഖം വരികയാണ്. മാർവൽ തങ്ങളുടെ വമ്പൻ ചിത്രത്തിൽ അവഞ്ചേഴ്സിനെ മാത്രമല്ല, ഫന്റാസ്റ്റിക് ഫോർ, എക്സ്-മെൻ തുടങ്ങി വമ്പൻ നിരയെത്തന്നെ അണിനിരത്തുന്നുണ്ട്. ‘അയൺമാൻ’ ആയി തിളങ്ങിയ റോബർട്ട് ഡൗണി ജൂനിയർ ഇത്തവണ വില്ലൻ വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലോക്കി, തോർ എന്നിവർക്കൊപ്പം ക്യാപ്റ്റൻ അമേരിക്കയുടെയും തിരിച്ചു വരവ് ഡ്യൂംസ് ഡേയിൽ ഉണ്ടാകും.

റൂസോ സഹോദരന്മാർ സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിൽ ചാൾസ് എം. സേവ്യറായി പാട്രിക് സ്റ്റുവർട്ടും മാഗ്നെറ്റോയായി ഇയാൻ മക്കെല്ലനും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. പ്രശസ്ത സംവിധായകൻ ഡെനി വില്ലെനെവിന്റെ മാസ്റ്റർപീസ് ചിത്രമാണ് ഡ്യൂൺ 3. മുൻ ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് തിമോത്തിയെ മൂന്നാം ഭാഗത്തിൽ കാണാനാവുക. റോബർട്ട് പാറ്റിൻസൺ അവതരിപ്പിക്കുന്ന ‘സ്കൈറ്റേൺ’ എന്ന വില്ലൻ കഥാപാത്രം ഈ ഭാഗത്തിന്റെ പ്രധാന ആകർഷണമായി മാറും. ആദ്യ ഭാഗത്തിൽ കൊല്ലപ്പെട്ട ഡങ്കൻ ഐഡഹോ എന്ന കഥാപാത്രത്തെ ജെയ്‌സൺ മോമോവ വീണ്ടും അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുൻ ഭാഗങ്ങളെപ്പോലെ തന്നെ ഡ്യൂൺ 3യും വൻ വിജയമായി മാറുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

Business ⏭️

Back to top button