SPORTS

ടീം ബസിൽനിന്ന് ഇറങ്ങുന്നതിനിടെ പടികളിൽ തെന്നിവീണ് രോഹിത്, വരാൻ വൈകിയതോടെ കാത്തുനിന്ന് കോലി– വിഡിയോ


തിരുവനന്തപുരം ∙ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനു ശേഷം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ബസിൽനിന്നു വീണ് ഇന്ത്യൻ താരം രോഹിത് ശർമ. ഹോട്ടലിലെത്തിയശേഷം ടീം ബസിൽനിന്നിറങ്ങുമ്പോൾ രോഹിത് പടികളിൽ കാൽവഴുതി വീഴുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. രോഹിത് വീണയുടൻ സപ്പോർട്ടു സ്റ്റാഫുകളും പൊലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനടുത്തേക്ക് ഓടിയെത്തുന്നതും രോഹിത്തിനെ എഴുന്നേൽക്കാൻ സഹായിക്കുന്നതും കാണാം. കോവളം ലീല റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീമിന് താമസസൗകര്യം ഒരുക്കിയിരുന്നത്.വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോലിയുടെയും ശുഭ്മൻ ഗില്ലിന്റെയും സെഞ്ചരിക്കരുത്തിൽ ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയിരുന്നു. രോഹിത് ശർമ 32 റൺസെടുത്ത് പുറത്തായി. സ്റ്റിൻ ഗ്രീവ്സിന്റെ (101) സെഞ്ചറി മികവിൽ വെസ്റ്റിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 295 റൺസ് കോലിയുടെ കാർമികത്വത്തിൽ ഇന്ത്യ മറികടന്നത് 8.2 ഓവർ ബാക്കി നിൽക്കെ.


Auto ⏭️

Back to top button