LIFESTYLE

പെട്രോൾ വില പേടിക്കേണ്ട, അടിപൊളി മൈലേജും: ഇന്ത്യയിൽ സിഎൻജി കാറുകളുടെ വിൽപന കുതിക്കുന്നു


പ്രതീകാത്മക ചിത്രം

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം സി.എൻ.ജി കാറുകളുടെയും വിൽപ്പന ഇന്ത്യയിൽ കുതിച്ചുയരുന്നു. ആഗസ്റ്റിൽ സി.എൻ.ജിയിലോടുന്ന കാറുകളുടെ വിൽപ്പന 46.1 ശതമാനം ഉയർന്ന് 1,05,249 യൂണിറ്റുകളായി. മുൻവർഷം ആഗസ്റ്റിൽ 72,062 സി.എൻ.ജി വാഹനങ്ങളാണ് വിറ്റഴിച്ചത്. സി.എൻ.ജി വിപണിയിൽ മാരുതി സുസുക്കിക്ക് 69.9 ശതമാനം വിപണി വിഹിതമുണ്ടെങ്കിലും ടാറ്റ മോട്ടോഴ്‌സാണ് വളർച്ച നിരക്കിൽ മുന്നിൽ. കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് വിൽപ്പന 70.6 ശതമാനം വളർന്ന് 18,438 യൂണിറ്റുകളായി. ഹ്യുണ്ടായി വിൽപ്പന ഇക്കാലയളവിൽ 47.5 ശതമാനം ഉയർന്ന് 10,622 യൂണിറ്റുകളായി.

എസ്.യു.വി മോഡലുകളുടെ മുന്നേറ്റമാണ് വിപണിയിലെ ശ്രദ്ധേയമായ മാറ്റം. ടാറ്റ പഞ്ചിന്റെ വിൽപ്പന 102 ശതമാനം ഉയർന്ന് 7,767 യൂണിറ്റുകളായി. നെക്‌സോൺ 6,178 യൂണിറ്റും മാരുതി ബ്രെസ 7,608 വാഹനങ്ങളും വിൽപ്പന നടത്തി. ഇതോടെ സി.എൻ.ജി ഓപ്ഷൻ ചെറിയ ഹാച്ച്‌ബാ്വുകൾക്കും സെഡാനുകൾക്കും മാത്രമല്ലെന്ന സൂചനയാണ് കണക്കുകൾ നൽകുന്നത്.


മുൻനിര സി.എൻ.ജി മോഡലുകളുടെ വിൽപ്പന

എർട്ടിഗ: 13,352

ഡിസയർ: 12,963

വാഗൺ ആർ: 9,405

ടാറ്റ പഞ്ച്: 7,767

ബ്രെസ: 7,608


മുൻനിരയിൽ എർട്ടിഗ

മാരുതി എർട്ടിഗയാണ് സി.എൻ.ജി കാർ വിൽപ്പനയിൽ കഴിഞ്ഞ മാസവും ഒന്നാമതെത്തി. എന്നാൽ വിൽപ്പനയിൽ മുൻമാസത്തേക്കാൾ ഒരു ശതമാനം കുറവുണ്ടായി. അതേസമയം ടാറ്റ പഞ്ചിന്റെ വിൽപ്പന ഇരട്ടിയിലധികമായി.
RELATED TOPICS: CNG CARS INDIA, CNG CAR SALES, BEST MILEAGE CNG CARS, PETROL PRICE, CNG CARS MILEAGE


News ⏭️

Back to top button