NEWS
കേട്ടാൽ ഞെട്ടുംവിധം മുട്ട വില കുതിച്ചു കയറുന്നു; ചില്ലറ വിപണിയിൽ 8.50 രൂപ മുതൽ 9 രൂപ വരെ: ഓംലറ്റിനും വില കൂടി

കൽപറ്റ ∙ കേട്ടാൽ ഞെട്ടുംവിധം മുട്ട വില കുതിച്ചു കയറുന്നു. ഒരുമാസം മുൻപ് 6 മുതൽ 7 രൂപ വരെ വില ഉണ്ടായിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ ചില്ലറ വിപണിയിൽ 8.50 രൂപ മുതൽ 9 രൂപ വരെയാണു വില. വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാടൻ കോഴിമുട്ടയുടെ വില 10 രൂപയായി ഉയർന്നു. കൽപറ്റയിൽ വെള്ള മുട്ടയ്ക്ക് 8.50 രൂപയും നാടൻ മുട്ടയ്ക്ക് 10 രൂപയുമാണ് വില. ബത്തേരിയിൽ വെള്ള മുട്ടയ്ക്ക് 8 രൂപയും നാടൻ കോഴിമുട്ടയ്ക്ക് 9 മുതൽ 10 രൂപ വരെയുമാണ് വില. 12 മുതൽ 13 രൂപ വരെയാണ് താറാവ് മുട്ടയുടെ വില. പുൽപള്ളിയിൽ വെള്ള മുട്ടയ്ക്ക് 8 രൂപയാണ് വിപണി വില.നാടൻ കോഴിമുട്ടയ്ക്ക് 9 രൂപയും. പനമരത്ത് വെള്ള മുട്ടയ്ക്ക് 8 രൂപയും നാടൻ കോഴിമുട്ടയ്ക്ക് 8.50 രൂപയുമാണ് വില. കാവുംമന്ദത്ത് വെള്ള മുട്ടയ്ക്ക് 7.80 രൂപയാണ് വില. നാടൻ കോഴിമുട്ടയ്ക്ക് 8.50 രൂപയും. മാനന്തവാടിയിൽ വെള്ള മുട്ടയ്ക്ക് 8 രൂപയും നാടൻ കോഴിമുട്ടയ്ക്ക് 10 രൂപയുമാണ് വില. തമിഴ്നാട് സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയിൽ മുട്ട ഉൾപ്പെടുത്തിയതോടെ, കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ നാമക്കലിൽ നിന്നുള്ള വരവ് പകുതിയോളമായി കുറഞ്ഞതാണു വില കൂടാൻ കാരണമായി വ്യാപാരികൾ പറയുന്നത്.മുട്ട വില കുതിച്ചുയർന്നതോടെ ഹോട്ടലുകളിലും തട്ടുകളിലും ഡബിൾ ഓംലറ്റിന് 40 രൂപയായി വില വർധിച്ചു. നേരത്തെ 30 രൂപയായിരുന്നു . ചായയും എണ്ണക്കടികളുമായി വൈകിട്ട് സജീവമാകുന്ന ചായക്കടകളിൽ പലതിലും മുട്ട കൊണ്ടു തയാറാക്കുന്ന വിഭവങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
Source link


