NEWS

പന്തീരാങ്കാവ് മേൽപാലത്തിനു സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു


കോഴിക്കോട് ∙ ദേശീയപാതയിൽ പന്തീരാങ്കാവ് മേൽപാലത്തിനു സമീപം മൂപ്പിൽ താഴത്ത് ബൈക്കിന് പിന്നിൽ ലോറിയിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. കൊടുവള്ളി കരുവംപൊയിൽ പ്രാവിൽ സ്വദേശി അബ്ദുറഹിമാൻ എന്ന മജു (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.രാമനാട്ടുകര ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അബ്ദുറഹിമാൻ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ വന്ന ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Fashion ⏭️

Back to top button