‘എല്ലാ വിപ്ളവവും ഉച്ചത്തിലായിരിക്കില്ല’, വിവാഹത്തിന് ആഭരണങ്ങൾ പൂർണമായി ഒഴിവാക്കി സോഷ്യൽ മീഡിയ താരം

ഹർഷ പാത്തു
കേരളത്തിലെ കല്യാണങ്ങളിലെ പ്രധാന ആകർഷണം അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവാണ്. കല്യാണദിവസം പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പുമണിഞ്ഞ് സുന്ദരിയായി അണിഞ്ഞൊരുങ്ങാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എന്നാൽ സ്വന്തം വിവാഹത്തിന് യാതൊരു ആഭരണവുമണിയാതെ മിനിമൽ ലുക്കിലെത്തിയ ഒരു വധു സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ഹർഷ പാത്തുവെന്ന കണ്ടന്റ് ക്രിയേറ്ററാണ് വ്യത്യസ്തമായ സന്ദേശം സമൂഹത്തിന് നൽകുന്നത്. പൂർണമായും ആഭരണങ്ങൾ ഒഴിവാക്കിയുള്ള വിവാഹ ചിത്രങ്ങൾ ഹർഷ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ പങ്കുവച്ചതിൽ ലൈക്കുകളുടെ പെരുമഴയാണ്. ആഭരണങ്ങൾക്ക് പകരം വിവാഹ സാരിക്കാണ് ഹർഷ റിച്ച് ലുക്ക് നൽകിയിരിക്കുന്നത്.
ഡീപ്പ് വൈൻ നിറത്തിലെ സാരിക്കൊപ്പം ഫുൾ സ്ളീവ് ബ്ളൗസാണ് ഹർഷ അണിഞ്ഞിരിക്കുന്നത്. ബ്ളൗസിലെ ഫ്ളോറൽ എംബ്രോയിഡറി കൂടുതൽ എലഗന്റ് ലുക്ക് നൽകുന്നു.
ആഭരണങ്ങളല്ല ഒരു വധുവിന്റെ ആകർഷണമെന്ന് തെളിയിച്ച് പരമ്പരാഗത ചിന്തകളെ തച്ചുടച്ചിരിക്കുകയാണ് ഹർഷ. വിവാഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ സാമ്പത്തിക ഞെരുക്കമനുഭവിക്കുന്നവർക്ക് പ്രചോദനം കൂടിയാണ് സോഷ്യൽ മീഡിയ താരം. എല്ലാ വിപ്ലവങ്ങളും ഉച്ചത്തിലായിരിക്കണമെന്നില്ല. ചിലപ്പോൾ അത് ആഭരണങ്ങളില്ലാത്ത ഒരു വധുവിന്റെ രൂപത്തിലുമെത്തുന്നുവെന്ന ഒരു കമന്റിനെ അന്വർത്ഥമാക്കിയിരിക്കുകയാണ് ഹർഷ പാത്തു.
English Summary
Content creator Harsha Pathu has gone viral for her wedding look, opting for a minimal style without traditional ornaments. She wore a deep wine saree with a full-sleeve blouse featuring floral embroidery. Pathu’s unique bridal attire, shared on her social media accounts, has garnered widespread attention and numerous likes, becoming a significant online trend.
RELATED TOPICS: HARSHA PATHU, KERALA BRIDE, VIRAL KERALA BRIDE, NO ORNAMENTS BRIDE
Source link


