LIFESTYLE

500 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്റെ കരുത്തുമായി ഹോണ്ട സിബി 500: ബുക്കിംഗ് ആരംഭിച്ചു


ഹോണ്ട സിബി 500

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. ഇതിന്റെ ഭാഗമായാണ് അടുത്തിടെ ഹോണ്ട സിബി500 റെട്രോ റോഡ്സ്റ്റ‌ർ പുറത്തിറക്കിയത്. ഇപ്പോഴിതാ ഇരുചക്ര വാഹനപ്രേമികൾ ആകാംശയോടെ കാത്തിരുന്ന സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്‌വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.

നേരത്തെ പുറത്തിറക്കിയ ഹോണ്ട സിബി350 ന് മുകളിലാണ് സിബി500 റെട്രോ റോഡ്സ്റ്റർ. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിന്റെ പ്രത്യേകത. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പിന്‍വലിച്ചതിന് ശേഷം ഈ സെഗ്മെന്റിൽ വലിയ ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എഞ്ചിൻ ബൈക്കുകളൊന്നുമില്ല. ഹോണ്ട സിബി500 ഈ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. നിലവിലെ സ്‌പെസിഫിക്കേഷനുകള്‍ സൂചിപ്പിക്കുന്നത് നല്ല ടോര്‍ക്കുള്ള ഒരു ബൈക്കായിരിക്കും ഇതെന്നാണ്. മികച്ച ബില്‍ഡ് ക്വാളിറ്റി, ട്യൂബ് ലെസ് വയര്‍- സ്‌പോക്ക് വീലുകള്‍ അടക്കം നിരവധി ഫീച്ചറുകളുമായാണ് ഹോണ്ട സിബി500 വിപണിയിലെത്തുന്നത്.

English Summary

Honda has opened bookings for the CB500, powered by a 500cc single-cylinder engine. The motorcycle promises strong performance, smooth power delivery, and modern features, making it an attractive option for riders seeking a powerful mid-capacity bike. More details on pricing and deliveries are expected soon.


News ⏭️

Back to top button