12 വർഷത്തിനുശേഷം കാക്കിയിൽ കരീന

നീണ്ട 12 വർഷത്തിനുശേഷം കരീന കപൂർ പൊലീസ് വേഷത്തിൽ. ഡിസിപി അജൂന എന്ന കഥാപാത്രമായി ’ദായ്റ”യിൽ എത്തുന്നു. പൃഥ്വിരാജും കരീനകപൂറും പ്രധാന വേഷത്തിൽ എത്തുന്ന ദായ്റ മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്നു. ഹിന്ദിയിലും മലയാളത്തിലുമായാണ് ദായറയുടെ റിലീസ്. പൊലീസ് വേഷത്തിലുള്ള വില്ലനാണോ പൃഥ്വിരാജ് എന്ന ചോദ്യം ചിത്രത്തിന്റെ ടീസർ ഉയർത്തുന്നു.അതോ പൃഥ്വിരാജ് നായകനാണോ ? മലയാളത്തിലും ടീസർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ത്രില്ലർ ചിത്രമാണ് ദായ്റ.
ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം. റാസി, തൽവാർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടി ആണ്. നേർക്കുനേർ പൃഥ്വിയും കരീനയും നിറഞ്ഞുനിൽക്കുന്ന ചിത്രം നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്നു. മേഘ്നയും യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് തിരക്കഥ. ഏറെ നാളുകൾക്കുശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തിൽ. പ്രേക്ഷകരെ ആദ്യാവസാനം ഒട്ടേറെ ചോദ്യങ്ങളും ചർച്ചകളും ഉയർത്തുന്ന ദായ്റ.സെപ്തംബർ 18ന് റിലീസ് ചെയ്യും.2014ൽ സിങ്കം റിട്ടേൺസ് എന്ന അജയ് ദേവ്ഗൺ ചിത്രത്തിൽ ആണ് കരീന കപൂർ അവസാനം കാക്കി വേഷം അണിഞ്ഞത്.
Business ⏭️


