CINEMA

ലാ​ൽ​ ​-​ ​കിം​ഗ് ​ഖാൻ ക്ളാ​ഷി​ൽ​ ​കിം​ഗും

മോ​ഹ​ൻ​ലാ​ൽ,​​​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ,​​​ ​ന​ന്ദ​മു​രി,​ ​നാ​ഗാ​ർ​ജു​ന​ ​ചി​ത്ര​ങ്ങ​ൾ​ ​ഡി​സം​ബ​ർ​ 24​ന്

ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​അ​തി​കാ​യ​ന്മാ​രാ​യ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ക്ളാ​ഷ് ​ഉ​റ​പ്പി​ച്ചി​രി​ക്കെ​ ​ന​ന്ദ​മു​രി​ ​-​ ​നാ​ഗാ​ർ​ജു​ന​ ​ചി​ത്ര​ങ്ങ​ളും​ ​ഏ​റ്റു​മു​ട്ടാ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​തി​മ​നോ​ഹ​രം,​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​കിം​ഗ് ,​​​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​യു​ടെ​ ​ദാ​ദ,​ ​നാ​ഗാ​ർ​ജു​ന​യു​ടെ​ ​കിം​ഗ് 100​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​ഡി​സം​ബ​ർ​ 24​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബോ​ക് ​സ് ​ഒാ​ഫീ​സ് ​ക്ളാ​ഷ് ​ആ​ണ് ​വ​ർ​ഷാ​ന്ത്യ​ത്തി​ൽ​ ​അ​ര​ങ്ങേ​റു​ന്ന​ത്.
മോ​ഹ​ൻ​ലാ​ലി​ന്റെ​ ​അ​ടു​ത്ത​ ​മേ​ജ​ർ​ ​റി​ലീ​സാ​ണ് ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​തി​മ​നോ​ഹ​രം.​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​തു​ട​രും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ൽ​ ​-​ ​ത​രു​ൺ​മൂ​ർ​ത്തി​ ​കോ​മ്പോ​ ​ഒ​ന്നി​ക്കു​മ്പോ​ൾ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​വാ​നോ​ളം​ ​ഉ​യ​രു​ന്നു.​ ​

മു​കേ​ഷ്,​ ​ലാ​ലു​ ​അ​ല​ക്സ്,​ ​ജ​ഗ​ദീ​ഷ്,​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​ഇ​ർ​ഷാ​ദ്,​ ​സു​ധീ​ഷ്,​ ​പ്ര​മോ​ദ് ​വെ​ളി​യ​നാ​ട്,​ ​സ​ജീ​വ​ൻ,​ ​വി​ജി​ ​വി​ശ്വ​നാ​ഥ്,​ ​ഭാ​മ​ ​അ​രു​ൺ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഷാ​ജി​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്രാ​ഹ​ണം.​ ​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ജേ​ക്സ് ​ബി​ജോ​യ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം​ ​കിം​ഗ്‌​ ​ഖാ​ൻ​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​മ​ക​ൾ​ ​സു​ഹാ​ന​ ​ഖാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​കിം​ഗ് .​ ​വ​യ​ല​ൻ​സ് ​നി​റ​ഞ്ഞ​ ​ആ​ക്‌​ഷ​ൻ​ ​ചി​ത്ര​മാ​യ​ ​കിം​ഗി​ലൂ​ടെ​ ​സു​ഹാ​ന​ ​ഖാ​ൻ​ ​ആ​ദ്യ​മാ​യി​ ​ബി​ഗ് ​സ്‌​ക്രീ​നി​ൽ​ ​എ​ത്തു​ന്നു​ .​ ​പ​ത്താ​നു​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​സി​ദ്ധാ​ർ​ത്ഥ് ​ആ​ന​ന്ദും​ ​ഷാ​രൂ​ഖ് ​ഖാ​നും​ ​ഒ​രു​മി​ക്കു​ന്ന​ ​കിം​ഗ് 1994​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഫ്ര​ഞ്ച് ​ക്ളാ​സി​ക് ​ലി​യോ​ൺ​:​ ​ദ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ്.

​ ​ഷാ​രൂ​ഖ് ​ഖാ​ന് ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തു​ന്ന​ത് ​അ​ഭി​ഷേ​ക് ​ബ​ച്ച​ൻ​ ​ആ​ണ്.​ ​ദീ​പി​ക​ ​പ​ദു​കോ​ൺ,​ ​റാ​ണി​ ​മു​ഖ​ർ​ജി,​ ​അ​നി​ൽ​ ​ക​പൂ​ർ​ ​തു​ട​ങ്ങി​ ​വ​ൻ​ ​താ​ര​നി​ര​ ​ചി​ത്ര​ത്തി​ലു​ണ്ട്.​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​യാ​യ​ ​റെ​ഡ് ​ചി​ല്ലീ​സ് ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റും​ ​മാ​ർ​ഫ്ളി​ക്സ് ​പി​ക്ചേ​ഴ്സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​തെ​ലു​ങ്ക് ​സൂ​പ്പ​ർ​താ​രം​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​ ​നാ​യ​ക​നാ​യി​ ​ഗോ​പി​ച​ന്ദ് ​മ​ലി​നേ​നി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ദാ​ദ​യി​ൽ​ ​കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ആ​ണ് ​നാ​യി​ക.
വെ​ങ്ക​ട്,​വൃ​ദ്ധി​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട​ ​സ​തീ​ഷ് ​കി​ലാ​രു​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​’​വീ​ര​ ​സിം​ഹ​ ​റെ​ഡ്ഡി​യുടെ​ ​ബ്ലോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ ​ശേ​ഷം​ ​ന​ന്ദ​മു​രി​ ​ബാ​ല​കൃ​ഷ്ണ​-​ ​ഗോ​പി​ച​ന്ദ് ​മ​ലി​നേ​നി​ ​ടീം​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്. നാ​ഗാ​ർ​ജു​ന​യു​ടെ​ 100​-ാം​ ​ചി​ത്രം​ ​ആ​ണ് ​കിം​ഗ് 100.​ ​ത​ബു​,​ ​ത​മി​ഴ് ​ന​ട​ൻ​ ​അ​ശോ​ക് ​സെ​ൽ​വ​ൻ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​നി​ര​യു​ണ്ട്.​ ​ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ​ ​റാ​ ​കാ​ർ​‌​ത്തി​ക് ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം നാ​ഗാ​ർ​ജു​ന​യു​ടെ​ ​സ്വ​ന്തം​ ​ബാ​ന​റാ​യ​ ​അ​ന്ന​പൂ​ർ​ണ്ണ​ ​സ്റ്റു​ഡി​യോ​സാ​ണ് ​നി​ർ​മ്മാ​ണം.


Business ⏭️

Back to top button