അടൂർ - മമ്മൂട്ടി ചിത്രം ട്രെയിലർ ഡോ ദേവദാസിന്റെ പദയാത്ര

അനന്തരം, മതിലുകൾ, വിധേയൻ എന്നീ വിഖ്യാത ചിത്രങ്ങൾക്ക് ശേഷം വിശ്വപ്രസിദ്ധ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മഹാനടൻ മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്രയുടെ ട്രെയിലർ പുറത്തിറങ്ങി. ഡോക്ടർ ദേവദാസ് എന്ന കഥാപാത്രത്തെയാണ് പദയാത്രയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനമായിരിക്കും പദയാത്രയിലേതെന്ന് ട്രെയിലർ കാണിച്ചു തരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്.
ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, അലൻസിയർ, അലിയാർ,മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കാമറ -ഷഹ്നാദ് ജലാൽ, എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ, സംഗീതം - മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-എസ്.ജോർജ്ജ്, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂര്.
Business ⏭️


