NEWS

ജന്തർ മന്തറിലേക്ക് ഒരു ലോഡ് കല്ലെത്തിച്ചു? ഒരേ ട്രക്ക് വിവിധ ഇടങ്ങളിൽ നിർത്തിയിട്ടു? വിശദീകരിച്ച് ഡൽഹി പൊലീസ്


ന്യൂഡൽഹി ∙ ജൂലൈ 20 ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിൽ അക്രമം അഴിച്ചുവിടാൻ ആസൂത്രിത നീക്കം നടത്തിയെന്ന് സിജെപി ആരോപണം. പ്രതിഷേധ സ്ഥലത്തിനു സമീപം കല്ലുകൾ നിറച്ച ട്രക്ക് നിർത്തിയിട്ടിരുന്നെന്ന് ചിത്രങ്ങൾ സഹിതമാണ് സിജെപി ആരോപണം ഉന്നയിച്ചത്. മനഃപൂർവം തങ്ങളുടെ പ്രതിഷേധ സമരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനായി പൊലീസ് ശ്രമിച്ചുവെന്നും സമരക്കാർ സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു.“കല്ലുകൾ നിറച്ച ട്രക്കുകൾ ജന്തർ മന്തറിൽ പാർക്ക് ചെയ്തിട്ടുണ്ട്. പൊലീസ് എന്താണ് ചെയ്യുന്നത് ചെയ്യുന്നത്? സമാധാനപരമായി സിജെപി പ്രതിഷേധക്കാർക്കെതിരെ അവർ കല്ലെറിയാൻ പദ്ധതിയിടുകയാണോ?” എന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ എക്‌സിലൂടെ ചോദിച്ചിരുന്നു. ഒപ്പം പ്രതിഷേധ സ്ഥലത്തിന് സമീപം നിർത്തിയിട്ട കല്ലുകൾ നിറച്ച ട്രക്കിന്റെ വിഡിയോയും സിജെപി പുറത്തുവിട്ടിരുന്നു.


Fashion ⏭️

Back to top button